മസ്ജിദുകളില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കണം: ഹിന്ദുമഹാസഭ സുപ്രീംകോടതിയിൽ ഹർജി നൽകി

single-img
8 February 2019

മസ്ജിദുകളില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയുമായി അഖില ഭാരത ഹിന്ദുമഹാസഭ. പ്രസ്തുത നിർദ്ദേശം തള്ളിയ കേരള ഹൈക്കോടതി വിധിക്ക് എതിരെയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. ഹിന്ദുമഹാസഭ സംസ്ഥാ പ്രസിഡന്റ് സ്വാമി ദത്താശ്രേയ സായി സ്വരൂപ് നാഥാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ പതിനൊന്നിനായിരുന്നു ഹര്‍ജി ആദ്യ വാദത്തില്‍ തന്നെ ഹൈക്കോടതി തള്ളിയത്. മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന് തെളിയിക്കുന്ന വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നുള്ള സുപ്രിം കോടതി വിധിയുടെ ചുവടുപിടിച്ചാണ് പള്ളികളിലും സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കോടതിയെ സമീപിച്ചത്.