ഗൃഹപ്രവേശത്തിന് മോടികൂട്ടാൻ എത്തിച്ച ആന വിരുന്നുകാരനെ ചവിട്ടിക്കൊന്നു

single-img
8 February 2019

ഗുരുവായൂര്‍ കോട്ടപ്പടിയിലാണ് സംഭവം. തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശം.

ഗൃഹപ്രവേശം നടത്തുന്ന വീട്ടുകാരാണ് ആനയെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നത്. ഇതേ വീടിന്റെ മുറ്റത്ത് തന്നെയായിരുന്നു ആനയെ തളച്ചത്. അടുത്ത പറമ്പില്‍ നിന്ന് പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഈ സമയം ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനെത്തിയ ധാരാളം പേര്‍ വീട്ടു മുറ്റത്തുണ്ടായിരുന്നു. തിക്കിലും തിരക്കിലും എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പേര്‍ മേളക്കാരാണ്.

ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബസുഹൃത്തിന്റെ ഗൃപ്രവേശനത്തിന് എത്തിയതായിരുന്നു ബാബു.