മുഖം മറച്ച മകൾക്കൊപ്പം വേദിയിലെത്തിയതിനെതിരെ വിമർശനം; എ ആർ റഹ്മാൻ്റെ അപ്രതീക്ഷിത മറുപടി

single-img
8 February 2019

മകള്‍ ഖദീജയ്ക്കൊപ്പം മുഖം മറച്ച് വേദിയിലെത്തിയത് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായതിനുപിന്നാലെ ചിത്രത്തിലൂടെ വിമർശകർക്ക് മറുപടിയുമായി സംഗീത വിസമയം എ ആർ റഹ്മാൻ. സ്‌ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തിലാണ് എ ആര്‍ റഹ്മാനും മകളും വാർത്തയായത്. കറുത്ത പട്ടുസാരി ധരിച്ച് കണ്ണുകള്‍ മാത്രം കാണുന്ന തരത്തിലായിരുന്നു ഖദീജയുടെ വസ്ത്രധാരണം.


എന്നാൽ പ്രസ്തുത ചിത്രത്തിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍ വന്നത്. ഇതിനെല്ലാം മറുപടിയായാണ് റഹ്മാന്‍ ചിത്രവുമായി രംഗത്തെത്തിയത്.

നിതാ അംബാനിക്കൊപ്പം ഭാര്യയും രണ്ട് പെണ്‍മക്കളും നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാന്‍ ചിത്രത്തിനൊപ്പം ചേര്‍ത്തു. ചിത്രത്തില്‍ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്. ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല.

തൻ്റെ വസ്ത്രധാരണം ആരുടെയും നിര്‍ബന്ധപ്രകാരമല്ലെന്നു ഖദീജയും വ്യക്തമാക്കി. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും തൻ്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഖദീജ പറഞ്ഞു.

The recent conversation of myself on stage with my dad has been doing the rounds. Although, I didn’t expect such an…

Posted by Khatija Rahman on Wednesday, February 6, 2019


എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ‘ഖദീജ പറഞ്ഞു.