67കാരനും 24കാരിയും വിവാഹിതരായി; ജീവിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

single-img
8 February 2019

പഞ്ചാബ് ധുരിയില്‍ വിവാഹിതരായ 67കാരനും 24 കാരിക്കും പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജനുവരിയില്‍ വിവാഹിതരായ ശംഷേര്‍ സിങ്(67) ഭാര്യ നവ്പ്രീത് കൗര്‍(24) എന്നിവര്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

ധുരി മേഖലയില്‍ പെട്ട് ബാലിയന്‍ ഗ്രാമത്തിലാണ് ശംഷേറിന്റെയും വധുവിന്റെയും വീട്. കഴിഞ്ഞ മാസമാണ് ഛാണ്ഡിഗഢ് ഗുരദ്വാരയില്‍ കല്യാണം കഴിഞ്ഞത്. ഇതോടെ വയസില്‍ വലിയ അന്തരമുള്ള വധൂവരന്‍മാരുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ഇതേത്തുടര്‍ന്ന് കുടംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഭീഷണയുണ്ടെന്നാരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കോടതി ദമ്പതിമാര്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇവരുടെ വക്കീല്‍ മോഹിത് സധാന പറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.