ആഷിഖ് അബു ചിത്രം വൈറസിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തു

single-img
7 February 2019

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്റെ റിലീസിന് സ്റ്റേ. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം ജില്ലാ കോടതി വിധി. ഉദയ് അനന്തന്‍ എന്ന സംവിധായകനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

വൈറസ് എന്ന പേരില്‍ താന്‍ നാടകം നിര്‍മ്മിച്ചിരുന്നു. ആ നാടകമാണ് സിനിമയാക്കി ആഷിഖ് അബു ചിത്രീകരണം നടത്തുന്നത്. അതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനവും ഇതരഭാഷാ മൊഴിമാറ്റവും നിരോധിക്കണമെന്നുമായിരുന്നു സംവിധായകന്റെ ഹര്‍ജി. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഇതര ഭാഷയിലേക്കുള്ള മൊഴിമാറ്റവും എറണാകുളം ജില്ലാ കോടതി തടഞ്ഞു.

നിപാ വൈറസിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വേഷമിടുന്നത്. വൈറസിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുകയാണ്.