ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ബിജെപി സ്ഥാനാർത്ഥിയാകുമെന്നു റിപ്പോർട്ടുകൾ

single-img
7 February 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കും എന്ന് റിപ്പോർട്ടുകൾ.  സെവാഗിനെ മത്സരിപ്പിക്കാനുളള സാധ്യത ഞായറാഴ്ച നടന്ന ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജെപി തേടിയിരുന്നു. ഹരിയാനയിലെ റോത്തക്കില്‍ നിന്ന് വീരേന്ദര്‍ സെവാഗിനെ മത്സരിപ്പിക്കുന്നതിന്റെ സാധ്യതയാണ് ബിജെപി തേടുന്നത്.

സ്ഥാനാർഥികളുടെ പട്ടികയിൽ സെവാഗിന്റെ പേര് ഉയര്‍ന്നുവന്നതായി പാര്‍ട്ടി നേതാവ് വെളിപ്പെടുത്തി. റോത്തക്ക് പിടിച്ചെടുക്കാന്‍ വിരേന്ദര്‍ സെവാഗിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഇതിന്റെ ഭാഗമായി ബിജെപിയിലെ മുതിര്‍ന്ന നേതാവിനെ സെവാഗിനെ സമീപിക്കാന്‍ നിയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റോത്തക്കില്‍ സേവാഗിനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ച സാഹചര്യത്തില്‍ സെവാഗിന്റെ സമ്മതം വാങ്ങുകയാണ് അടുത്ത നീക്കം. ഇക്കാര്യവും ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

നിലവില്‍ കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ സിങ് ഹൂഡയാണ് സ്ഥലം എംപി. കഴിഞ്ഞ മൂന്നുതവണയും ഹൂഡയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ സെവാഗിനെ പോലെയുളള പ്രമുഖ മുഖങ്ങളെ അവതരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കണമെന്നാണ് ബിജെപിയില്‍ ഉയര്‍ന്ന അഭിപ്രായം.