വേണു ബാലകൃഷ്ണന്റെ പരാമര്‍ശം ‘വിനയായി’: മാതൃഭൂമി ന്യൂസ് ചാനല്‍ മാപ്പു പറഞ്ഞു

single-img
7 February 2019

2017 മാര്‍ച്ച് 13ന് ‘സൂപ്പര്‍ പ്രൈം ടൈം’ പരിപാടിയില്‍ അവതാരകനായ വേണു ബാലകൃഷ്ണന്‍ സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് മാതൃഭൂമി ന്യൂസ് ചാനല്‍ മാപ്പു പറഞ്ഞത്. ചര്‍ച്ചയില്‍ വേണു ബാലകൃഷ്ണന്‍ സ്പീക്കറെ ആക്ഷേപിച്ചെന്നാരോപിച്ച് സുരേഷ് കുറുപ്പ് എം.എല്‍.എയാണ് പരാതി നല്‍കിയത്.

ചര്‍ച്ചയില്‍ വേണു ബാലകൃഷ്ണന്‍ സ്പീക്കറുടെ ഒരു റൂളിങ്ങിനെ അപലപിക്കുകയും സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് ആക്ഷേപിക്കുകയും ചെയ്‌തെന്നാണ് സുരേഷ് കുറുപ്പ് പരാതിയില്‍ ആരോപിക്കുന്നത്. സുരേഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിച്ച അവകാശലംഘന പ്രശ്‌നത്തെ തുടര്‍ന്ന് സ്പീക്കര്‍ പരാതി പ്രിവിലേജസ്, എത്തിക്‌സ് സമിതിക്ക് റഫര്‍ ചെയ്തിരുന്നു.

മാതൃഭൂമി ന്യൂസ് ചാനല്‍ സി.ഇ.ഒ മോഹന്‍ നായര്‍, അവതാരകന്‍ വേണു ബാലകൃഷ്ണന്‍ എന്നിവരില്‍ നിന്നും സമിതി വിശദീകരണം തേടി. എന്നാല്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ ചെയര്‍മാനായ ഈ സമിതിക്കു മുമ്പാകെ് മാതൃഭൂമി മാപ്പു പറയുകയായിരുന്നു. ഇതോട ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് സമിതി ശുപാര്‍ശ ചെയ്തു.