സ്റ്റാറ്റസും നോക്കിയിരുന്നാൽ ജീവിക്കാൻ കഴിയില്ല സർ; സ്വീപ്പര്‍, ശൗചാലയ ശുചീകരണ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ 4600 എംടെക്, ബിടെക്, എംബിഎ ബിരുദധാരികൾ

single-img
7 February 2019

സ്വീപ്പര്‍, ശൗചാലയ ശുചീകരണ തസ്തികയിലേക്ക് എംടെക്, ബിടെക്, എംബിഎ ബിരുദധാരികളുടെ അപേക്ഷകളും. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ സ്വീപ്പര്‍ തസ്തികയിലേക്കാണ്  ഉന്നത വിദ്യാഭ്യാസമുള്ളവർ ജോലി അപേക്ഷയുമായി എത്തിയത്. സ്വീപ്പർ തസ്തികയിലേക്ക് 10 ഒഴിവുകളും ശൗചാലയ ശുചീകരണത്തിന് തസ്തികയിലേക്ക് നാല് ഒഴിവുകളുമാണുള്ളത്.

ശാരീരിക ക്ഷമത മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികയിലേക്കാണ് എം.ടെക്, ബി.ടെക്, എംബിഎ യോഗ്യതയുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ 26നാണ് സെക്രട്ടറിയേറ്റിലേക്ക് ഇത്തരത്തില്‍ ഒഴിവുകളിലേക്ക് ആളെ ക്ഷണിച്ചത്.

4607 അപേക്ഷകളാണ് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ഉള്‍പ്പെയുള്ള സംവിധാനങ്ങള്‍ മുഖേന ഇതുവരെ ലഭിച്ചിട്ടുള്ളത്. ലഭിച്ച അപേക്ഷകളില്‍ 677 എണ്ണം മതിയായ യോഗ്യതയില്ലെന്ന് കാട്ടി തള്ളി. ഇതിന് ശേഷമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ 26 ന് ക്ഷണിച്ച് അപേക്ഷയില്‍ ശാരീരിക ക്ഷമതയ്ക്ക് പുറമെ 18 വയസ്സ് തികഞ്ഞിരിക്കണമെന്നുമാത്രമായിരുന്നു നിബന്ധന. ഉയര്‍ന്ന പ്രായ പരിധിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നല്‍കിയിരുന്നു