സീ ഫുഡ് ‘പണികൊടുത്തു’; സോനു നിഗം ആശുപത്രിയില്‍

single-img
7 February 2019

കടല്‍ വിഭവങ്ങളടങ്ങിയ ഭക്ഷണം കഴിച്ച പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം ആശുപത്രിയില്‍. ഒഡീഷയിലെ ജയ്പൂരില്‍ വച്ച് ഒരു പാര്‍ട്ടിയ്ക്കിടെ കഴിച്ച ഭക്ഷണമാണ് സോനുവിനു വിനയായത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വന്തം ചിത്രം ഗായകന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രമിലൂടെ പുറത്തു വിട്ടത്.

ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇടത് കണ്ണിന് വീക്കം ഉണ്ടെന്നും സോനു നിഗം പറയുന്നു. ചികിത്സ പുരോഗമിക്കുന്നു. ഉടന്‍ സുഖം പ്രാപിക്കുമെന്നും ജയ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞു. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും സംഘത്തിനും നന്ദി പറയുന്നെന്നും സോനു നിഗം ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.