ചായക്കും കടിക്കും ആയി മാത്രം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവിട്ടത് 3,75,000 രൂപ

single-img
7 February 2019

മുഖ്യമന്ത്രിയുടെ ഓഫീസിലെ ചായ സല്‍ക്കാരത്തിന്റെ കണക്ക് പുറത്ത്. കഴിഞ്ഞ വര്‍ഷം ചായക്കും കടിക്കും ആയി മാത്രം ചെലവിട്ടത് 3,75,000 രൂപയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 2,63,617 രൂപ ചെലവഴിച്ച സ്ഥാനത്താണ് 2018ല്‍ 3.75 ലക്ഷം രൂപ ചിലവിട്ടത്.

എന്നാല്‍ ഇത് 2016ല്‍ വെറും 1.2 ലക്ഷം രൂപ മാത്രമായിരുന്നു. ചെറുകടികള്‍ വാങ്ങാന്‍ മാത്രം ഒരു മാസം മുഖ്യമന്ത്രിയുടെ ഓഫിസ് 36,000 രൂപയിലധികമാണു ചെലവഴിക്കുന്നത്. സെക്രട്ടേറിയറ്റിലെ കാന്റീനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള ചായയും ചെറുകടികളും വരുത്തുന്നത്. പൊതുഭരണ വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.