ചെണ്ടമേളത്തിനൊപ്പം താളം പിടിച്ച് തുള്ളിച്ചാടാന്‍ മാത്രമല്ല; കൊട്ടും അറിയാം പാര്‍വതിക്ക്; ചെണ്ട കൊട്ടുന്ന വീഡിയോ വൈറല്‍

single-img
7 February 2019

ചെണ്ടമേളത്തിനൊപ്പം താളം പിടിച്ച്, തുള്ളിച്ചാടുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പാര്‍വ്വതി ഒറ്റ ദിവസം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. ചെണ്ടമേളത്തിനൊപ്പം താളം പിടിക്കുന്ന വീഡിയോക്കു പിന്നാലെ പാര്‍വതി ചെണ്ട കൊട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കൂടെയുള്ളവര്‍ ചെണ്ടകൊട്ടാന്‍ പ്രോത്സാഹനം നല്‍കുന്നതും വീഡിയോയില്‍ കാണാം.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസറായ അജിയുടെയും ചെങ്ങന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപികയായ സിനിയുടെയും ഒറ്റമകളാണ് പാര്‍വ്വതി. ആലപ്പുഴ ജില്ലയിലെ നൂറനാട് ശ്രീ ശബരി സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

നൂറനാട് വൈഷ്ണവ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുഡിയും പഠിക്കുന്നുണ്ട്. സ്‌കൂളിലും പെട്ടെന്നൊരു ദിവസം താരമായതിന്റെ സന്തോഷത്തിലാണ് പാര്‍വ്വതി. സന്തോഷം വന്നാല്‍ അത് പ്രകടിപ്പിക്കാതെ പിന്നെന്ത് ചെയ്യുമെന്നാണ് പാര്‍വ്വതിയുടെ ചോദ്യം. അച്ഛനും അമ്മയും കട്ട സപ്പോര്‍ട്ടായി കൂടെയുള്ളതാണ് ഏറ്റവും വലിയ പിന്തുണയെന്നു ഈ പെണ്‍കുട്ടി പറയുന്നു.

ഞാനൊരു പൂരപ്രേമിയാണ്. നാട്ടില്‍ നിന്ന് ഞങ്ങളൊരു സംഘമായാണ് പൂരത്തിന് പോയത്. പൂരത്തിനിടെ മേളം കൊഴുത്തപ്പോള്‍ എനിക്കും ആവേശമായി. വീഡിയോ എടുത്തതോ ആളുകള്‍ ശ്രദ്ധിക്കുന്നതോ ഒന്നും കണ്ടില്ല, അപ്പോഴുള്ള ആവേശം അതുപോലെ കാണിച്ചെന്നു മാത്രം. ഇതിത്ര വൈറലായിപ്പോവുമെന്നൊന്നും ഞാനറിഞ്ഞില്ല.’

‘എനിക്കൊപ്പമുണ്ടായിരുന്നത് ചിറ്റയും അമ്മായിയുമായിരുന്നു. ചിറ്റയാണ് കയ്യില്‍പിടിച്ചുകൊണ്ടിരുന്നത്. അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പക്ഷേ ഞാനൊന്നും കേട്ടില്ല. മേളത്തിന്റെ ആവേശത്തിലായിരുന്നു ഞാന്‍’ വീഡിയോയെ കുറിച്ച് പാര്‍വതി പ്രതികരിച്ചു. കൊല്ലത്തെ ശൂരനാട് ആനയടിയിലെ പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്ന ആനയടിപ്പൂരത്തിനിടെ ആരോ പകര്‍ത്തിയ വീഡിയോ ആണ് നിമിഷം കൊണ്ട് വൈറലായി മാറിയത്.

ഡാൻസ് മാത്രം അല്ല കൊട്ടും വേറെ ലെവല്‍ 😍😍

Posted by എന്റെ കിടുവേ on Wednesday, February 6, 2019