ഗിയര്‍ ലിവറിന് പകരം മുളവടി വെച്ച് സ്‌കൂള്‍ ബസോടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

single-img
7 February 2019

മുംബൈയിലെ ഖാര്‍ വെസ്റ്റിലാണ് സംഭവം. ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുളവടിയുമായി സഞ്ചരിച്ച സ്‌കൂള്‍ ബസിനെ കാറില്‍ സഞ്ചരിച്ച ഒരാള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഡ്രൈവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 279, 336 വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

തകരാറിലായ ഗിയര്‍ ലിവര്‍ ശരിയാക്കാനുള്ള സമയം ലഭിച്ചില്ലെന്നും അതിനാലാണ് മുളവടി കൂട്ടിക്കെട്ടി വണ്ടിയോടിച്ചതെന്നുമാണ് ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം. ഡ്രൈവര്‍ ഇത്തരത്തില്‍ വണ്ടിയോടിച്ചതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.