25 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ട്വിസ്റ്റ്: 19 കാരി അറസ്റ്റില്‍

single-img
7 February 2019

യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസും അറസ്റ്റുമാണിത്. ഡല്‍ഹിയില്‍ താമസിക്കുന്ന 25 കാരിയാണ് കൗമാരക്കാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച കൃതിമ ജനനേന്ദ്രിയത്തിന്റെ സഹായത്തോടെയാണ് 19 കാരി യുവതിയെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ കേസ് പൊതുജന ശ്രദ്ധയാകര്‍ഷിച്ചത്. 19 കാരിക്കെതിരെ ബലാത്സംഗത്തിന് യുവതി പരാതി നല്‍കിയെങ്കിലും ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ സാധിക്കില്ലെന്നും കേസെടുക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സീമാപുരി പൊലീസിന്റെ നിലപാട്.

പ്രതി തന്നെ നിരന്തരം ലൈംഗികാതിക്രമത്തിനും കയ്യേറ്റത്തിനും ഇരയാക്കുന്നതായി പരാതിക്കാരി ബോധിപ്പിച്ചുവെങ്കിലും കേസെടുത്തിരുന്നില്ല. ബലാത്സംഗത്തിനിരയായ 25 കാരിയുടെ വസ്ത്രവ്യാപാര ബിസിനസില്‍ പങ്കാളികളായിരുന്നു രാഹുല്‍, രോഹിത്, എന്നി യുവാക്കള്‍ ഇവരാണ് ആദ്യം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

പിന്നീട് ഇവരുടെ സഹായത്തോടെയാണ് യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് 19 കാരി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ മൂന്നുപേരും തീഹാര്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ ലൈംഗികത ക്രമിനില്‍ കുറ്റകൃത്യമല്ലെന്ന് 377ാം വകുപ്പിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് ഭേഗഗതി ചെയ്തിരുന്നു.