കോടതിയുടെ സമയം പാഴാക്കരുത് എന്ന ആമുഖത്തോടെ ശബരിമല പുനഃപരിശോധനാ ഹർജികളിന്‍ മേൽ വാദം തുടങ്ങി

single-img
6 February 2019

കോടതിയുടെ സമയം പാഴാക്കരുത് എന്ന ആമുഖത്തോടെ ശബരിമല പുനഃപരിശോധനാ ഹർജികളിൽ മേൽ വാദം തുടങ്ങി. രാവിലെ 10.30-ന് തന്നെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിച്ചു തുടങ്ങി. ആർട്ടിക്കിൾ 25 നും 26 നും മുൻഗണന കൊടുക്കണം എന്നാണു ഹര്ജിക്കാരുടെ ആവശ്യം. എൻഎസ് എസ്സിന്റെ അഭിഭാഷകനായ പരാശരാണ് ആണ് ഈ വാദം ഉന്നയിച്ചത്. മാത്രമല്ല ആർട്ടിക്കിൾ 15 മതപരമായപരമായ സ്ഥാപനങ്ങൾക്ക് ബാധകമല്ല എന്നും പരാശരാണ് ചൂണ്ടിക്കാണിച്ചു. എന്നാൽ ഇതിനോട് വാദത്തിനിടയിൽ തന്നെ ജസ്റ്റിസ് നരിമാൻ വിയോജനം ഉന്നയിച്ചു.

ആകെ 55 പുനഃപരിശോധനാ ഹർജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേൽനോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹർജികൾ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സർക്കാർ നൽകിയ ഹർജികളുമുണ്ട്. എന്നാൽ, തന്ത്രിക്കും മറ്റുമെതിരേ എ.വി. വർഷ, ഗീനാകുമാരി എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജി ഇതോടൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ അഭിഭാഷകനോടും ബുധനാഴ്ച ഹാജരാകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

സെപ്റ്റംബർ 28-നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22-നു കേൾക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ മാറ്റിവെക്കുകയായിരുന്നു