ശബരിമലയില്‍ യുവതീപ്രവേശനം വിലക്കിയത് ദേവന്റെ അവകാശമെന്നു തന്ത്രിയുടെ അഭിഭാഷകന്‍; വിധിയെ പ്രതിരോധിച്ച് ജഡ്ജിമാര്‍

single-img
6 February 2019

ശബരിമലയില്‍ യുവതീപ്രവേശനം വിലക്കിയത് ദേവന്റെ അവകാശമെന്നു സുപ്രീംകോടതിയില്‍ തന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. വി.ഗിരി. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങള്‍ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരിയെന്ന് വി.ഗിരി പറഞ്ഞു. അതേസമയം വിധിയെ പ്രതിരോധിച്ച് ജഡ്ജിമാരും രംഗത്തെത്തി. തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല വിധിയെന്നു ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ പറഞ്ഞു.

രാവിലെ പത്തര മുതല്‍ സുപ്രീംകോടതിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതൊക്കെ

രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. റിവ്യൂ ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്നാണ് വാദം തുടങ്ങിയ ഉടന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. ശബരിമല വിധിയില്‍ എന്ത് പിഴവാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നാണ് എന്‍.എസ്.എസ് വാദം.

ഭരണഘടനയുടെ 15, 17, 25 അനുച്‌ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്കു പിഴച്ചുവെന്ന് എന്‍എസ്എസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ അറിയിച്ചു. ഭരണഘടനയുടെ 15ാം അനുച്‌ഛേദം പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടം ആക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്ന് പരാശരന്‍ വാദിച്ചു.

ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറ്റുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. 15(2)ാം അനുച്‌ഛേദം ആരാധനാകേന്ദ്രങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന നിര്‍ണായക വസ്തുത സുപ്രീംകോടതി പരിഗണിച്ചില്ലെന്നും പരാശരന്‍ വാദിച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ച ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി.

ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്ന് ഈ കേസില്‍ കോടതി വ്യക്തമാക്കിയിരുന്നു. ലിംഗവിവേചനം പാടില്ലെന്നു ഭരണഘടനയില്‍ പറയുന്നുണ്ട്. എന്നാല്‍ അതു കൃത്യമായി നിര്‍വചിച്ചിട്ടില്ല. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശരന്‍ അറിയിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അറിയിച്ചുകൊണ്ടാണ് പരാശരന്‍ വാദം അവസാനിപ്പിച്ചത്.

ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പരപൂരകം ആണെന്നു വ്യക്തമാക്കിക്കൊണ്ടാണ് തന്ത്രിക്കു വേണ്ടി വി. ഗിരി വാദം ആരംഭിച്ചത്. വിലക്ക് പ്രതിഷ്ഠയുടെ ഭാവം കൊണ്ടാണെന്നും യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമാണെന്നും ഗിരി അറിയിച്ചു. തന്ത്രിക്കു പ്രത്യേക അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോടതി നടപടികള്‍ തത്സമയം ഇങ്ങനെ

11:27
സിംഗ്‌വി ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് ദേവസ്വം ബേര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി

11:26
സിംഗ്വി ഹാജരാകുന്നതിനെതിരെ ദേവസ്വം അഭിഭാഷകന്‍

11:24
പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി മനു അഭിഷേക് സിംഗ്വി

11:24
വി.ഗിരി ബ്രഹ്മചര്യമെന്നത് സ്ത്രീകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്ന ചന്ദ്രചൂഡിന്റെ പരാമര്‍ശം ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

11:22
വി.ഗിരി ഭക്തര്‍ക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്.

11:22
വി ഗിരി ആരെയും ഒഴിവാക്കി നിര്‍ത്തുകയല്ല. ആ തത്വങ്ങള്‍ക്ക് ഇവിടെ ബന്ധമില്ല.

11:21
വി ഗിരി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യനത്തിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകും

11:20
വി ഗിരി തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക സ്വഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങള്‍ പോലെയല്ല

11:14
വി ഗിരി ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകം.

11:13
വി ഗിരി വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

11:11
ജസ്റ്റിസ് നരിമാന്‍ തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിലല്ല വിധി

11:10
1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് നരിമാന്‍

11:08
തന്ത്രിക്ക് വേണ്ടി അഡ്വക്കേറ്റ് ഗിരി വാദം ആരംഭിച്ചു.

11:08
പരാശ്വരന്‍ വാദം അവസാനിപ്പിച്ചു.

11:07
പരാശ്വരന്‍: ഞാന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

11:06
പരശ്വരന്‍: പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനം പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം

11:05
പരാശ്വരന്‍: ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല യുവതികള്‍ക്ക് നിരോധനം

11:04
ജസ്റ്റിസ് നരിമാന്‍ :പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട യുവതി അവിടെ വരണമെങ്കില്‍ എന്താകും ആ സ്ത്രീയുടെ വികാരമെന്ന് ആലോചിച്ചിട്ടുണ്ടോ?

11:02
സ്ത്രീകള്‍ക്ക് വിലക്ക് ഇല്ല. അത് പ്രത്യേക പ്രയത്തലുള്ളവര്‍ക്കാണ്. അതിനെ തൊട്ടുകൂടായ്മയായി കോടതി വലയിരുത്തിയതാണ്. ബിജോയ് ഇമ്മനുവല്‍ കേസിലെ വിധി പോലെ വിശ്വസത്തെ യുക്തികൊണ്ട് അളക്കരുതെന്നും പരാശ്വരന്‍.

10:59
തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. തൊട്ടുകൂടായ്മ അല്ല ശബരിമലയില്‍. അതുകൊണ്ട് തൊട്ടുകൂടായ്മ എന്തെന്ന് നിര്‍വചിക്കണം.

10:57
ആചാരങ്ങള്‍ അസംബന്ധമാണെങ്കിലേ കോടതിക്ക് ഇടപെടാനാകൂവെന്ന് പരാശ്വരന്‍.

10:56
ബിജോയ് ഇമ്മാനുവല്‍ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി പരാശ്വരന്‍. ഇതേ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ചൂണ്ടിക്കാട്ടിയിരുന്നു.

10:54
യുവതീ പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയുടെ ഭാഗമായല്ലെന്ന് പരാശ്വരന്‍.

10:51
വിവേചനം ഒഴിവാക്കാന്‍ ഉള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാനാകില്ലെന്ന് പരാശ്വരന്‍.

10:50
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്ന് മോഹന്‍ പരാശ്വരന്‍.

10:48
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തുന്നു.

10:
25ാം അനുച്ഛേദം അനുസരിച്ച് വിശ്വാസ സ്വാതന്ത്ര്യം പ്രധാനമാണെന്ന് മോഹന്‍ പരാശ്വരന്‍ എന്‍എസ്എസിനു വേണ്ടി വാദിക്കുന്നു.

10:43
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് മോഹന്‍ പരാശരന്‍

10:43
എല്ലാ ഹര്‍ജികളിലെയും വാദങ്ങള്‍ സമാനമെന്ന് ചീഫ് ജസ്റ്റിസ്.

10:41
ചടടനുവേണ്ടി ഹാജരായ മോഹന്‍ പരാശരന്‍ വിധിയിലെ പിഴവുകള്‍ ചൂണ്ടികാണിക്കുന്നു

10:33
കോടതി നടപടിക്രമങ്ങളിലേക്ക് കടക്കുന്നു. ചീഫ് ജസ്റ്റിസ് കോടതിയില്‍ എത്തി. നടപടികള്‍ ആരംഭിച്ചു.