ശബരിമല വിധി കേരളത്തിന്‍റെ സാമൂഹിക അന്തരീക്ഷം തകർത്തൂ: ശേഖർ നാഫ്ഡേ

single-img
6 February 2019

ശബരിമല വിധി കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർന്നുവെന്ന് ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖർ നാഫ്ഡേ. മാത്രമല്ല ബഹൂഭൂരിപക്ഷത്തിന്റെ വികാരമാണ് കോടതി വൃണപ്പെടുത്തിയതെന്നും ശേഖർ നാഫ്ഡേ കൊദതിയില്‍ പറഞ്ഞു

കോടതി നടപടികള്‍ തത്സമയം ഇങ്ങനെ:-

11:50
കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർന്നു : ശേഖർ നാഫ്ഡേ

11:48
ക്രിമിനാലിറ്റി ഉണ്ടെങ്കിൽ മാത്രമേ ആചാരത്തിൽ കോടതിക്ക് ഇടപെടാൻ ആകൂ: ശേഖർ നാഫ്ഡേ

11:45
ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ശേഖർ നാഫ്ഡേ വാദിക്കുന്നു

11:40
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ഭരണഘടന ധാർമികത കൊണ്ട് അളക്കരുതെന്ന് മനു അഭിഷേക് സിങ് വി

11:27
സിംഗ്‌വി ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് ദേവസ്വം ബേര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി

11:26
സിംഗ്വി ഹാജരാകുന്നതിനെതിരെ ദേവസ്വം അഭിഭാഷകന്‍

11:24
പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി മനു അഭിഷേക് സിംഗ്വി

11:24
വി.ഗിരി ബ്രഹ്മചര്യമെന്നത് സ്ത്രീകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്ന ചന്ദ്രചൂഡിന്റെ പരാമര്‍ശം ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

11:22
വി.ഗിരി ഭക്തര്‍ക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യമുണ്ട്.

11:22
വി ഗിരി ആരെയും ഒഴിവാക്കി നിര്‍ത്തുകയല്ല. ആ തത്വങ്ങള്‍ക്ക് ഇവിടെ ബന്ധമില്ല.

11:21
വി ഗിരി ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയിലെ വ്യാഖ്യനത്തിന് ഗുരുതര പ്രത്യാഘാതം ഉണ്ടാകും

11:20
വി ഗിരി തന്ത്രിയാണ് പ്രതിഷ്ഠയുടെ രക്ഷാധികാരി. ശബരിമല അയ്യപ്പന് പ്രത്യേക സ്വഭാവമാണ്. അതാണ് ബ്രഹ്മചര്യം. മറ്റു ക്ഷേത്രങ്ങള്‍ പോലെയല്ല

11:14
വി ഗിരി ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകം.

11:13
വി ഗിരി വിഗ്രഹത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

11:11
ജസ്റ്റിസ് നരിമാന്‍ തൊട്ടു കൂടായ്മയുടെ അടിസ്ഥാനത്തിലല്ല വിധി

11:10
1955ലെ പൗരാവകാശ നിയമത്തിന്റെ മൂന്നാം വകുപ്പ് പരാശരനെ ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് നരിമാന്‍

11:08
തന്ത്രിക്ക് വേണ്ടി അഡ്വക്കേറ്റ് ഗിരി വാദം ആരംഭിച്ചു.

11:08
പരാശ്വരന്‍ വാദം അവസാനിപ്പിച്ചു.

11:07
പരാശ്വരന്‍: ഞാന്‍ ഇതുവരെ ഹാജരായ 3 പുനപരിശോധന ഹര്‍ജികള്‍ എല്ലാം കോടതി സ്വീകരിച്ചിട്ടുണ്ട്. ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

11:06
പരശ്വരന്‍: പട്ടിക ജാതി സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്ക് എങ്കില്‍ അത് വിവേചനം പക്ഷെ അവര്‍ക്ക് മാത്രമല്ല വിവേചനം

11:05
പരാശ്വരന്‍: ജാതിയുടെ അടിസ്ഥാനത്തില്‍ അല്ല യുവതികള്‍ക്ക് നിരോധനം

11:04
ജസ്റ്റിസ് നരിമാന്‍ :പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട യുവതി അവിടെ വരണമെങ്കില്‍ എന്താകും ആ സ്ത്രീയുടെ വികാരമെന്ന് ആലോചിച്ചിട്ടുണ്ടോ?

11:02
സ്ത്രീകള്‍ക്ക് വിലക്ക് ഇല്ല. അത് പ്രത്യേക പ്രയത്തലുള്ളവര്‍ക്കാണ്. അതിനെ തൊട്ടുകൂടായ്മയായി കോടതി വലയിരുത്തിയതാണ്. ബിജോയ് ഇമ്മനുവല്‍ കേസിലെ വിധി പോലെ വിശ്വസത്തെ യുക്തികൊണ്ട് അളക്കരുതെന്നും പരാശ്വരന്‍.

10:59
തൊട്ടു കൂടായ്മ എന്നത് കുറ്റമാണ്. എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു കൃത്യമായി നിര്‍വചിക്കണം. തൊട്ടുകൂടായ്മ അല്ല ശബരിമലയില്‍. അതുകൊണ്ട് തൊട്ടുകൂടായ്മ എന്തെന്ന് നിര്‍വചിക്കണം.

10:57
ആചാരങ്ങള്‍ അസംബന്ധമാണെങ്കിലേ കോടതിക്ക് ഇടപെടാനാകൂവെന്ന് പരാശ്വരന്‍.

10:56
ബിജോയ് ഇമ്മാനുവല്‍ കേസിലെ ഉത്തരവ് ചൂണ്ടിക്കാട്ടി പരാശ്വരന്‍. ഇതേ ഉത്തരവ് ഭരണഘടനാ ബഞ്ചിന്റെ വിധിയോട് വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ചൂണ്ടിക്കാട്ടിയിരുന്നു.

10:54
യുവതീ പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയുടെ ഭാഗമായല്ലെന്ന് പരാശ്വരന്‍.

10:51
വിവേചനം ഒഴിവാക്കാന്‍ ഉള്ള ഭരണഘടനാ വ്യവസ്ഥ പ്രകാരം മത സ്ഥാപനങ്ങള്‍ തുറന്ന് കൊടുക്കാനാകില്ലെന്ന് പരാശ്വരന്‍.

10:50
ഭരണഘടനയുടെ 15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടു. അത് ഗുരുതര പിഴവെന്ന് മോഹന്‍ പരാശ്വരന്‍.

10:48
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ജസ്റ്റിസ് നരിമാനുമായി കൂടിയാലോചന നടത്തുന്നു.

10:
25ാം അനുച്ഛേദം അനുസരിച്ച് വിശ്വാസ സ്വാതന്ത്ര്യം പ്രധാനമാണെന്ന് മോഹന്‍ പരാശ്വരന്‍ എന്‍എസ്എസിനു വേണ്ടി വാദിക്കുന്നു.

10:43
ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരമുള്ള അവകാശമാണ് കേസില്‍ പ്രധാനമെന്ന് മോഹന്‍ പരാശരന്‍

10:43
എല്ലാ ഹര്‍ജികളിലെയും വാദങ്ങള്‍ സമാനമെന്ന് ചീഫ് ജസ്റ്റിസ്.

10:41
ചടടനുവേണ്ടി ഹാജരായ മോഹന്‍ പരാശരന്‍ വിധിയിലെ പിഴവുകള്‍ ചൂണ്ടികാണിക്കുന്നു

10:33
കോടതി നടപടിക്രമങ്ങളിലേക്ക് കടക്കുന്നു. ചീഫ് ജസ്റ്റിസ് കോടതിയില്‍ എത്തി