ദുല്‍ഖറിന്റെ അഭിനയം എങ്ങനെയുണ്ട്?; മമ്മൂട്ടിയുടെ മാസ് മറുപടി കേട്ട് പൊട്ടിച്ചിരി: വീഡിയോ

single-img
6 February 2019

അടുത്തിടെ തമിഴ്‌നാട്ടില്‍ നടന്ന വികടന്‍ സിനിമാ അവാര്‍ഡ് ദാനച്ചടങ്ങില്‍, ദുല്‍ഖറിന്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടിയുടെ അഭിപ്രായം അവതാരകര്‍ ചോദിച്ചതും അതിന് മമ്മൂട്ടി നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ’ എന്നായിരുന്നു ആദ്യ ചോദ്യം. കണ്ടിട്ടുണ്ട് എന്ന് മമ്മൂട്ടിയുടെ മറുപടി. പിന്നാലെ എങ്ങനെയുണ്ട് അഭിനയം എന്ന് ചോദ്യം. ‘കുഴപ്പമില്ല’ എന്ന ഒഴുക്കന്‍ മട്ടിലുള്ള ഉത്തരം കേട്ടതോടെ സദസ്സില്‍ ചിരി പടര്‍ന്നു.

പിന്നാലെ നിങ്ങള്‍ക്ക് ദുല്‍ഖറിനെ ഇഷ്ടമാണോ എന്ന് തിരിച്ച് മമ്മൂട്ടി ചോദിച്ചു. ദുല്‍ഖറിനെ വലിയ ഇഷ്ടമാണെന്ന് അവതാരകന്റെ മറുപടി. പിന്നാലെ അടുത്ത ചോദ്യം; ‘ദുല്‍ഖറിനാണോ, സാറിനാണോ സ്ത്രീ ആരാധകര്‍ കൂടുതലുള്ളത്?’ മറുപടി: അത് ദുല്‍ഖറിനോട് തന്നെ ചോദിക്കണം.

തുടര്‍ന്ന് വേദിയില്‍ നിന്ന അഞ്ജലിയോട് ആരുടെ ആരാധികയാണെന്ന് ചോദിച്ചു. ‘മമ്മൂട്ടിയുടെ’ എന്ന് അഞ്ജലി മറുപടി നല്‍കി. ‘അപ്പോള്‍ ദുല്‍ഖറിനെ ഇഷ്ടമല്ലേ’ എന്നായി അവതാരകന്‍!. സാറിനെ ഇഷ്ടമുള്ളതുകൊണ്ട് ദുല്‍ഖറിനെയും ഇഷ്ടമാണെന്ന് അഞ്ജലി പറഞ്ഞു.