സൗദിയില്‍ മലയാളി യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

single-img
6 February 2019

സൗദിയിലെ ജിസാനില്‍ മലയാളി യുവാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍ ലത ദമ്പതികളുടെ മകന്‍ മഹേഷ് (22) ആണ് മരിച്ചത്. ജിസാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അല്‍റ്യാന് സമീപം ഖാമിലയില്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് മഹേഷ് പുതിയ വിസയില്‍ നാട്ടില്‍ നിന്ന് സൗദിയിലെത്തിയത്. മൃതദേഹം ജിസാന്‍ പ്രിന്‍സ്‌നാസര്‍ ബിന്‍ മുഹമ്മദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.