ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!; പ്രവചനങ്ങളുമായി വരുന്ന ലിങ്കുകള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമെന്നു പൊലീസിന്റെ മുന്നറിയിപ്പ്

single-img
6 February 2019

അടുത്ത ജന്മത്തില്‍ നിങ്ങള്‍ ആരാകും? നിങ്ങളുടെ മുഖവുമായി സാമ്യമുള്ള സെലിബ്രിറ്റി ആര്? തുടങ്ങിയ പ്രവചനങ്ങളുമായി നിരവധി ലിങ്കുകളാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വരുന്നത്. പലരും കൗതുകത്തിനായി ഇതില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യും. എന്നാല്‍ ഇത്തരം ലിങ്കുകള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി.

ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്വാഭാവികമായി മൊബൈലിലോ കംപ്യൂട്ടറിലോ കയറിപ്പറ്റുന്ന ചില ആപ്ലിക്കേഷനുകളാണു വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നു സൈബര്‍ വിദഗ്ധര്‍ കണ്ടെത്തി. ഇത്തരത്തില്‍ കേരളത്തില്‍ 983 പേരുടെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 83 പേര്‍ സൈബര്‍ പൊലീസിനു പരാതി നല്‍കി.

ഹോം പേജില്‍ ഈ ആപ്ലിക്കേഷന്‍ കാണാനാകില്ല. ചാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് വിവരം. നിങ്ങളുടെ ഫെയ്‌സ്ബുക് പ്രൊഫൈല്‍ സന്ദര്‍ശിച്ചവരെ അറിയാം എന്ന ലിങ്ക് വഴി ഒട്ടേറെ പേരുടെ അക്കൗണ്ട് ചോര്‍ത്തിയതായി സൈബര്‍ സെല്ലിനു വിവരം ലഭിച്ചു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന ചില ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറിലും കടന്നുകൂടിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു.