എത്ര ഭീകരം ഈ കാഴ്ച്ച; അണക്കെട്ട് തകരുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

single-img
6 February 2019

ബ്രസീലിലെ ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജനുവരി 25നു തെക്ക് കിഴക്കന്‍ ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകരുന്നതില്‍ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബ്രസീലിലെ സ്വകാര്യ ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. അണക്കെട്ട് പൊട്ടി ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ കാണാം. പ്രദേശവാസികളാണ് അണക്കെട്ട് പൊട്ടിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയത്.

അപകടത്തില്‍ 121 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും നിരവധിയാളുകള്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കാണാതായ 200 പേര്‍ക്കായുള്ള തിരിച്ചല്‍ ശക്തമാക്കി. അപകടത്തില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും വാഹനങ്ങളും വെള്ളത്തില്‍ ഒഴുകിപോയി. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമാണിത്.