മോഹൻലാൽ പോയതോടെ വീണ്ടും കുമ്മനം വന്നു; തിരുവനന്തപുരത്ത് കുമ്മനം ഉണ്ടേല്‍ ജയം ഉറപ്പെന്ന് ബിജെപി ജില്ലാ നേതൃത്വം

single-img
6 February 2019

വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനില്ലെന്ന് മോഹൻലാൽ തറപ്പിച്ചു പറഞ്ഞതോടെ വീണ്ടും കുമ്മനത്തെ മത്സരിപ്പിക്കാൻ ബിജെപി ശ്രമം തുടങ്ങി. ലോക സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നിലപാട്.

സംസ്ഥാനത്തെ ബിജെപിയുടെ ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി.രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണം എന്ന ജില്ലാ ഘടകത്തിന്റെ ആവശ്യം ഇന്ന് നേതാക്കൾ ദേശീയ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കും. സംസ്ഥാന നേതൃത്വത്തിനും ഇതേ നിലപാടാണ് ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാമത് എത്തിയതും, ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപിക്കുള്ള അനുകൂല സാധ്യതയുമെല്ലാം കുമ്മനം വന്നാല്‍ തിരുവനന്തപുരം പിടിക്കാന്‍ സഹായിക്കും എന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

കേരളത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ നിലപാട് സ്വീകരിക്കുന്നത് ആർ എസ് എസ് ആണ്. ശബരിമല കർമ്മ സമിതി മോഡൽ ഒരു സഖ്യം ഉണ്ടാക്കി ഒരു പൊതു സമ്മതനെ തിരുവനന്തപുരത്തു സ്ഥാനാർഥിയാക്കാൻ ആണ് ആർ എസ് എസ്സിന് തലപര്യം. ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നതിനേക്കാൾ വോട്ടു ഒരു പൊതു സമ്മതന് ലഭിക്കും എന്നാണു ആർ എസ് എസ് വിലയിരുത്തൽ. സുരേന്ഷ് ഗോപിയുടെ പേരും ആർ എസ് എസ് പരിഗണയിൽ ഉണ്ട്