ആലപ്പുഴയില്‍ ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

single-img
6 February 2019

ആലപ്പുഴ കലവൂരില്‍ കെഎസ്ഡിപിക്കു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13ആം വാര്‍ഡ് വടക്കനാര്യാട് പന്നിശ്ശേരിവെളിയില്‍ ബിജുവിന്റെ മകന്‍ വിപിന്‍ (21), മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കലവൂര്‍ ഗീതു നിവാസില്‍ മോഹനന്റെ മകന്‍ അഖില്‍ (25), ആലപ്പുഴ സീവ്യൂ വാര്‍ഡ് പള്ളിപുരയിടത്തില്‍ കോയ മന്‍സിലില്‍ ലത്തീഫിന്റെ മകന്‍ അക്ബര്‍ ബാദുഷ (23) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ജീവനക്കാരാണ് വിപിനും അഖിലും. അക്ബര്‍ ബാദുഷ വീഡിയോ എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കു ശേഷം വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടമെന്ന് മണ്ണഞ്ചേരി എസ്.ഐ ലൈസാദ് മുഹമ്മദ് പറഞ്ഞു.