‘ഈ ഞരമ്പന് ശിക്ഷ കിട്ടണം’; ഖത്തര്‍ എയര്‍വേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ യുവതിക്കുണ്ടായ ദുരനുഭവം

single-img
5 February 2019

തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ജര്‍മനിയില്‍ ജോലി ചെയ്യുന്ന ദിവ്യ ജോസഫ് എന്ന യുവതിയാണ് ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വേസില്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.

വിമാനത്താവളത്തില്‍ വച്ച് മധ്യവയസ്‌കനായ ഒരാളാണ് ദിവ്യയോട് മോശമായി പെരുമാറിയത്. ഇയാളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ദിവ്യ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മോശം പെരുമാറ്റം നേരിടേണ്ടി വരുമ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കണമെന്നും ദിവ്യ പറയുന്നു.

ദിവ്യ ജോസഫിന്റെ കുറിപ്പ്

പ്രതികരണശേഷി നഷ്ടപെട്ട പ്രവാസികളും എന്റെ പ്രിയ സഹോദരിമാരും അറിയാന്‍

ഇന്ന് (4 .2.2019, 2.26 മാ )ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക് ഉള്ള ഖത്തര്‍ എയര്‍വേസ് (ഝഞ 506) യാത്രക്കാരി ആണ് ഞാന്‍. പുലര്‍ച്ചെ രണ്ടരയോടെ ആണ് വിമാനം ലാന്‍ഡ് ചെയ്തത്. പുറത്തേക്കിറങ്ങാന്‍ എല്ലാവരും തയാറായി നില്‍ക്കുമ്പോള്‍ കാഴ്ച്ചയില്‍ മധ്യവയസ്‌കനായ ഒരു ‘മാന്യന്‍’ വാഷ്‌റൂമില്‍ നിന്ന് സ്വന്തം ഇരിപ്പിടത്തിലേക്ക് എന്ന വ്യാജേനെ പിന്നില്‍ നിന്ന് വരികയും പൊതു ഞരമ്പന്‍ സ്വഭാവത്തെ അനുസ്മരിപ്പിക്കയും ചെയ്തു.

അതിനെ പ്രതിരോധിക്കാന്‍ എന്നോണം ഞാന്‍ എന്റെ ബാഗ് കൊണ്ട് അതിര്‍ത്തി സൃഷ്ടിച്ചപ്പോള്‍ വരിയില്‍ എനിക്ക് മുന്നിലേക് മാറുകയും കരതലം എന്റെ തുടയില്‍ അമര്‍ത്തുകയും ചെയ്തു (കൂടുതല്‍ കുല്‍സിത പ്രവര്‍ത്തികള്‍ക്ക് സാഹചര്യം ഇല്ലാത്ത വിധം എന്റെ ബാഗ് തടസം സൃഷ്ടിച്ചതിന്റെ അമര്‍ഷം ആവാം).

35A സീറ്റില്‍ യാത്ര ചെയ്ത എനിക്ക് ചുറ്റും ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. (2 കുട്ടികളുമായി ഒരു സ്ത്രീ മാത്രമാണ് കുറച്ചു മാറി എങ്കിലും ഉണ്ടാരുന്നത്). അവനു നേരെ ദേഷ്യവും അമര്‍ഷവും ചെന്ന് അലറി വിളിച്ച എന്നില്‍ നിന്നും അവനു പോകാന്‍ വഴി ഉണ്ടാക്കി കൊടുക്കയും എന്താണ് സംഭവിച്ചതെന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതിരുന്ന എല്ലാ സഹയാത്രികര്‍ക്കും പെരുത്ത് നന്ദി.

ഫ്‌ലൈറ്റില്‍ നിന്നും കണ്ണുവെട്ടിച്ചു രക്ഷപെട്ട ഈ മാന്യന്‍ സ്വന്തം ബാഗ്ഗജ് പോലും എടുക്കാതെ പുറത്തിറങ്ങുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ബാഗ്ഗ് എടുക്കുകയും ചെയ്കയാണുണ്ടായത്. ഇത്തരം വൃത്തികേടുകള്‍ കാണിച്ചിട്ട് ഇവരെ സഹായിക്കാന്‍ വലിയ മനസ് കാണിച്ച ആ സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി.

ഫ്‌ലൈറ്റ് ഇറങ്ങി ഞാന്‍ ആദ്യം സെക്യൂരിറ്റി വിഭാഗത്തില്‍ പരാതി നല്‍കുകയാണ് ഉണ്ടായത്. അവര്‍ വഴി എക്‌സിറ്റ് ഡോര്‍ നു അടുത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും. പുറത്തേക് ഇറങ്ങുമ്പോള്‍ ആളെ കണ്ടെത്താന്‍. തോന്ന്യാസം കാണിച്ചാലും തല്ലുകൊള്ളാതെ രക്ഷപ്പെടാനും അറിയാവുന്നവരാണല്ലോ ഇവര്‍. ആളെ കിട്ടിയില്ല.

എയര്‍പോര്‍ട്ടില്‍ നിന്ന് കിട്ടിയ 2 നല്ല ഉപദേശങ്ങള്‍ ഇവിടെ ചേര്‍ക്കട്ടെ.

  1. പ്രവാസികള്‍ ആണ് പ്രതികരിക്കില്ല. ബസ്സിലോ ഉത്സവപ്പറമ്പിലോ നിങ്ങള്‍ക്കുള്ള സുരക്ഷ പോലും പ്രവാസികള്‍ക്കിടയില്‍ നിങ്ങള്‍ക്ക് കിട്ടില്ല.
  2. നിങ്ങള്‍ക്ക് നിങ്ങളെ ഉള്ളു, അപ്പോ തന്നെ പിന്നിലേക് പിടിച്ചിട് 2 എണ്ണം കൊടുക്കണമായിരുന്നു. എന്ത് ചെയ്താലും പ്രതികരിക്കാത്തവരാണ് ചുറ്റും. ഇതും അവര്‍ കണ്ണടക്കും.

(രഹസ്യ നിര്‍ദേശം: ‘പുറത്തു വിളിക്കാന്‍ വന്നവര്‍ ഉണ്ടെങ്കില്‍ വിവരം കൊടുക്ക്, ഇരുട്ടത്തേക്കു മാറ്റി നിര്‍ത്തി ഇനി ആവര്‍ത്തിക്കാതെ വിധം കൊടുത്തിട്ടേ വിടാവുള്ളു’ )

പ്രവാസി സുഹൃത്തുക്കളെ ഇതില്‍ നിന്നും ഒരു കാര്യം വക്തമാണ്. ഇത്തരം ദുരനുഭവം ഉണ്ടായ ആദ്യത്തെ പെണ്ണ് ഞാന്‍ അല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതികരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിങ്ങള്‍ നാട്ടില്‍ മണിമേടകളും സൗധങ്ങളും കെട്ടിപ്പടുക്കാന്‍ ഉള്ള ഓട്ടപാച്ചിലില്‍ ആവാം. പക്ഷെ നിങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങളുടെ വീട്ടിലെ സ്ത്രീകളും പെണ്‍സുഹൃത്തുക്കളും ഇത്തരം നാലാം ലിംഗക്കാര്‍ക്കിടയില്‍ ആണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ മൗനമാണ് ചൂഷണങ്ങളുടെ അവര്‍ത്തനത്തിനു വഴി ഒരുക്കുന്നത്.

എന്റെ സഹോദരിമാരോട്

നമുക്കു വേണ്ടി സംസാരിക്കാനും പ്രതികരിക്കാനും ആദ്യം നമ്മളെ ഉള്ളു. ആരെങ്കിലും വന്നാല്‍ തന്നെ അത് രണ്ടാമതെ ഉള്ളു. മറ്റുള്ളവര്‍ നമുക്കിടുന്ന മാര്‍ക്കിനെ പറ്റിയുള്ള നമ്മുടെ ഭയമാണ് ഇവരുടെ ആയുധം. നമ്മുടെ ശരീരത്തില്‍ നമ്മുടെ അനുവാദം ഇല്ലാതെ കൈ വെക്കുന്നവന്റെ കരണം അടിച്ചു പൊട്ടിക്കാനുള്ള അവകാശം നമുക്കുണ്ട്.

ആ മാന്യന്റെ ചിത്രം ചുവടെ ചേര്‍ക്കട്ടെ. എവിടെയെങ്കിലും വെച്ച് കണ്ടാല്‍ നിങ്ങള്‍ക്ക് ആദരിക്കാം. ‘സ്പര്‍ശനസുഖം നേടി എങ്ങനെ തടി ഊരാം’ എന്ന വിഷയത്തില്‍ ഈ മാന്യനെ കൊണ്ട് ഒരു വര്‍ക്ക് ഷോപ്പും നടത്തിക്കാം..

ചആ: പരാതി കൊടുത്ത എന്നോട് പറയാനുള്ളത് പരസ്പരം പറഞ്ഞു എന്നെ അറിയിച്ച സഹയാത്രികര്‍ അറിയാന്‍: ഫ്‌ലൈറ്റ് യാത്രക്കിടയില്‍ ചിലപ്പോ തട്ടലും മുട്ടലും ഒക്കെ ഉണ്ടായെന്നിരിക്കും എന്നഭിപ്രായപ്പെട്ട ചുവന്ന ടീഷര്‍ട്ടും ചുവപ്പില്‍ കറുത്ത കളം ഉള്ള ഷര്‍ട്ട് ഇട്ട യുവകോമളന്മാരെ.. അറിയാത്ത തട്ടലും അറിഞ്ഞുള്ള തട്ടലും തിരിച്ചറിയാനുള്ള സെന്‍സര്‍ പെണ്ണുടലിന്റെ സ്വാഭാവികത ആണ്. സോ, അധികം മുട്ടാന്‍ പോവേണ്ട ഇപ്പോഴും ഭാഗ്യം തുണയ്ക്കണം എന്നില്ല.

കൃത്യമായി ഇവന്റെ ഫോട്ടോ എടുത്ത രഞ്ജിത്തേട്ടന് റൊമ്പ നന്‍ഡ്രി