ആളില്ലാ തടാകത്തില്‍ മോദി ആരെയാണ് കൈവീശി കാണിക്കുന്നത്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
5 February 2019

കശ്മീരിലെ മഞ്ഞുമലകള്‍ ആസ്വദിച്ച് ദാല്‍ തടാക സഫാരി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. ചുറ്റും കാഴ്ചക്കാരില്ലാത്ത ദാല്‍ തടാകത്തില്‍ പ്രധാനമന്ത്രി കൈവീശി കാണിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.

വീഡിയോയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് പോലെ കൈവീശി കാണിക്കുകയാണ് അദ്ദേഹം. എന്നാല്‍ സമീപത്ത് സുരക്ഷാസേനയും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറാസംഘങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.

ആളില്ലാ തടകത്തില്‍ പോലും ക്യാമറയ്ക്ക് കൈവീശി കാട്ടുകയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്ന പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയാണ് പരിഹാസം തുടങ്ങിവച്ചത്. പിന്നാലെ നിരവധി പേര്‍ ചോദ്യം ആവര്‍ത്തിക്കുകയാണ്.