ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു

single-img
5 February 2019

ഒമാനില്‍ മെര്‍സ് കൊറോണ വൈറസ് ബാധിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ച് പേരില്‍ മെര്‍സ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ റഫറല്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിനകം മെര്‍സ് ബാധയെ തുടര്‍ന്ന് രാജ്യത്ത് അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്.

അതേസമയം, വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യകരമായ ശീലങ്ങള്‍ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴില്‍ ബോധവത്കരണവും മുന്‍കരുതല്‍ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്. എല്ലാ ആശുപത്രികളും ‘മെര്‍സി’നെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യക്തി, ഭക്ഷണ, പരിസര ശുചീകരണത്തില്‍ ശ്രദ്ധ വേണം. ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ വായും മൂക്കും അടച്ചുപിടിക്കുകയും ശേഷം കൈകള്‍ വൃത്തിയാക്കുകയും വേണം. രോഗബാധ സംബന്ധിച്ച വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ കണക്കിലെടുക്കാന്‍ പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.