‘പരീക്ഷ എഴുതിയാല്‍ റിസള്‍ട്ട് ഉടന്‍; സര്‍വ്വകലാശാലകള്‍ അടിമുടി മാറുന്നു’

single-img
5 February 2019

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരീക്ഷാ നടത്തിപ്പിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സ്വഭാവം കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി ജലീല്‍. കേരളത്തിലെ എല്ലാ സര്‍വകലാശാലകളും പരസ്പരം കോഴ്‌സുകള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ അറിയിച്ചു.

എല്ലാ സര്‍വ്വകലാശാലകളിലും ഏപ്രില്‍ 30ന് മുമ്പ് ഡിഗ്രിയുടെയും മെയ് 30 ന് മുമ്പ് പിജി പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിക്കും. ഒരു സര്‍വ്വകലാശാലയില്‍ പഠിച്ച വിദ്യാര്‍ത്ഥി മറ്റൊരു സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോകുമ്പോള്‍ ഇനി മുതല്‍ തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും കെടി ജലീല്‍ അറിയിച്ചു.

കോളജ് അധ്യാപകരുടെ നിലവാരം ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പരിശീലനം നല്‍കും. വിദ്യാഭാസ സ്ഥാപനങ്ങളില്‍ ആരാധനയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം നല്‍കുന്നത് തടയാനാകില്ല. ഇത് മത നിരപേക്ഷതക്ക് തടസ്സമല്ലെന്നും കെ ടി ജലീല്‍ പറഞ്ഞു.