ബംഗാളിൽ ബിജെപിയിൽ ചേർന്നാൽ കേസുകളിൽ നിന്ന് ഇളവ്; ഇതുവരെ മമതാ ക്യാമ്പിൽ നിന്ന് ബിജെപിയിലേക്ക് എത്തിയത് നിരവധി പേർ

single-img
5 February 2019

ബംഗാൾ പിടിക്കാൻ എന്ത് രാഷ്ട്രീയ വിട്ടുവീഴ്ചയ്ക്കും ബിജെപി ഒരുക്കമാണ് എന്നാണ് ബംഗാളി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം മമത ക്യാമ്പിലെ മൂന്ന് പ്രധാന നേതാക്കൾ ഉൾപ്പടെ നിരവധിപേരാണ് ബിജെപി പാളയത്തിൽ എത്തിയത്. ഇവർ എല്ലാപേരെയും ബിജെപി ക്യാമ്പിൽ എത്തിച്ചതിനു പിന്നിൽ അവർക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളുമാണ് എന്നാണു റിപ്പോർട്ടുകൾ.

ബിജെപിയി ക്യാമ്പിൽ എത്തിയതിൽ ഏറ്റവും പ്രമുഖനായ നേതാവാണ് മുകൾ റോയ് ആണ്. മമത കഴിഞ്ഞാൽ ടിഎംസി രണ്ടാമനായിരുന്നു മുകൾ റോയ്. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് കേസിൽ പ്രധാന പ്രതികളിൽ ഒരാളാണ് മുകൾ റോയ്. ഇദ്ദേഹത്തെ ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു പിന്നാലെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതോടെ ഇദ്ദേഹം ടിഎംസിയിൽ നിന്നും രാജിവെച്ചു ബിജെപിയിൽ എത്തി. ബിജെപി എത്തിയ ശേഷം അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാവുകയോ പിന്നീട് ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യാൻ വരെ മുതിർന്ന സിബിഐ ആണ് ബിജെപി ചേർന്ന് മുകൾ റോയുടെ കാര്യത്തിൽ കാര്യത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്.

സമാന കേസിൽ കുറ്റാരോപിതനായ ആസാം മിനിസ്റ്റർ ഹിമന്ത ബിസ്വാ ശർമയും ഇന്ന് ബിജെപിയുടെ പ്രമുഖ നേതാവാണ്. ശാരദാ ചിട്ടിയുടെ ഉടമ പ്രതിമാസം ഇരുപതു ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് കൈക്കൂലിയായി നൽകിയിരുന്നത് എന്നാണു റിപ്പോർട്ട്. അദ്ദേഹത്തിനെതിരെ മറ്റു നിരവധിയായ ആരോപണങ്ങളും ഉണ്ട്. ഇദ്ദേഹത്തിന്‍റെ വീട് പല തവണ റെയ്ഡ് ചെയ്യുകയും നിരവധിതവണ ചോദ്യം ചെയ്യാൻ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇദ്ദേഹത്തിന് പേര് അതില്ലായിരുന്നു. ബിജെപിയിൽ ചേർന്നതിനു ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ബിജെപിയിൽ എത്തിയ മറ്റൊരു പ്രധാനിയാണ് മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരി ആയിരുന്നു ഭാരതി ഘോഷ് ഐപിഎസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ പോലീസുദ്യോഗസ്ഥ ഇക്കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ വര്ഷം ഇവരുടെ വീട് റെയിഡ് ചെയ്‌തപ്പോൾ രണ്ടര കോടി രൂപയുടെ നോട്ടുകെട്ടുകലാണ് അവിടെ നിന്നും കണ്ടെടുത്തത്. ഇതിന്റെ പേരിൽ ഇവർക്കെതിരെ എന്ഫോഴ്സ്മെന്റ് അന്വേഷണവും നടക്കുകയാണ്. ഇവർക്കെതിരെയുള്ള ആരോപണങ്ങളിൽ സംസ്ഥാന പോലീസിന് പുറമേ കേന്ദ്ര കേന്ദ്ര ഏജൻസികളും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ട് പ്രതിയായ ഇവരുടെ ഭർത്താവ് ഇപ്പോഴും ജയിലാണ്.

സമാനമായ ഓപ്പറേഷനാണ് ബിജെപി ഇത്തവണയും ആസൂത്രണം ചെയ്തത് എന്നാണു ബംഗാളി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ മുഴുവൻ നടന്ന അഭിപ്രായ സർവേകളിൽ ബിജെപിക്കു ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്ന് വ്യക്തമായിരുന്നു. ഒരു കൂട്ടുകക്ഷി സർക്കാർ ഉണ്ടാക്കിയാൽ ഇപ്പോൾ പിണങ്ങി നിൽക്കുന്ന പാർട്ടികൾ ആദ്യം വെക്കുന്ന ഉപാധി മോദിയെ പ്രധാന മന്ത്രി സ്ഥാനത്തു നിന്നും മാറ്റണം എന്നതാകും. അങ്ങനെ ആവശ്യം വന്നാൽ ആർ എസ് എസ് അത് സന്തോഷത്തോടെ ചെയുകയും ചെയ്യും. അത്തരം സാഹചര്യത്തിൽ മമത ഉൾപ്പടെയുള്ളവരെ വരുതിക്ക് നിർത്താൻ ചിട്ടി ഫണ്ട് അന്വേഷണം ബിജെപിക്ക് ഉപയോഗിക്കാൻ കഴിയും എന്നാണ് ബംഗാളി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.