”സ്വന്തം കണ്ണിലെ കോലെടുത്ത് മാറ്റിയിട്ടാവണം അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍”; കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയെന്ന് പറയുന്ന ബിജെപിക്കാര്‍ ഇതൊന്നും കാണുന്നില്ലേ ?

single-img
5 February 2019

പ്രിയങ്ക ഗാന്ധി സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കുടുംബവാഴ്ച്ചയുടെ തുടര്‍ച്ചയെന്നായിരുന്നു ബിജെപി പരിഹസിച്ചത്. പലര്‍ക്കും പാര്‍ട്ടിയെന്നാല്‍ കുടുംബമാണെന്നും എന്നാല്‍ ബിജെപിക്ക് പാര്‍ട്ടിയാണ് കുടംബമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചത്. എന്നാല്‍ കുടുംബവാഴ്ച്ചക്ക് ബിജെപിയിലും ഒട്ടും കുറവില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്

ഹോങ്കോങ് സര്‍വ്വകലാശാലയിലെ റൊമെയ്ന്‍ കാര്‍ലിവാനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഹിന്ദുത്വ പാര്‍ട്ടിയുടെ നേതൃനിര കുടുംബ വാഴ്ചയുടെ കളിയരങ്ങാണെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ലില്‍ അധികാരത്തിലേറിയ ബി.ജെ.പി മന്ത്രിസഭയില്‍ കുടുംബ വാഴ്ചയിലൂടെ അധികാരത്തിലെത്തിയവരില്‍ 44.4 ശതമാനവും ബി.ജെ.പി അംഗങ്ങളാണെന്നതാണ് വിരോധാഭാസം.

നിലവിലെ ലോക്‌സഭാംഗങ്ങളില്‍ 22 ശതമാനവും രാഷ്ട്രീയ/അധികാര ബന്ധമുള്ള കുടംബങ്ങളില്‍ നിന്ന് വന്നവരാണെന്ന് കാര്‍ലിവാന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പത്തെ 15 ആം ലോക്‌സഭയില്‍ 30 ശതമാനമായിരുന്നു പാരമ്പര്യത്തിന്റെ കരുത്തില്‍ സഭയിലെത്തിയത്.

മഹാരാഷ്ട്ര

പീയൂഷ്‌ഗോയാല്‍: വാജ്‌പേയ് മന്ത്രിസഭയിലെ ഷിപ്പിങ് മന്ത്രിയും പാര്‍ട്ടി ട്രഷററുമായിരുന്ന വേദ് പ്രകാശ് ഗോയലിന്റെ മകനാണ് ഇപ്പോഴത്തെ കേന്ദ്ര ധനമന്ത്രി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്: മഹാരാഷ്ട്ര, നിയമസഭാംഗമായിരുന്ന ഗംഗാധര്‍പാന്ത് ഫഡ്‌നാവിസിന്റെ മകന്‍. ഗംഗാധര്‍പാന്തിന്റെ സഹോദരി ശോഭ ഫഡ്‌നാവവിസ് സംസ്ഥാന മന്ത്രിയായിരുന്നു.

പങ്കജ മുണ്ടെ എം.പി, പ്രീതം മുണ്ടെ എം.എല്‍.എ: ഇരുവരും കാറപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ കേന്ദമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മക്കളാണ്.

പൂനം മഹാജന്‍ എം.പി: മുന്‍ കേന്ദമന്ത്രി പ്രമേദ് മഹാജന്റെ മകള്‍

രക്ഷ എം.പി: സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് കഥ്‌സെയുടെ മകള്‍.

ഉത്തര്‍പ്രദേശ്

കേന്ദ്ര മന്ത്രി മേനകഗാന്ധിയുടെ മകനാണ് ഇപ്പോള്‍ എം. പിയായിരിക്കുന്ന വരുണ്‍ ഗാന്ധി.
രജ്‌വീര്‍ എം.പി: മുന്‍ മുഖ്യമന്ത്രി കല്ല്യാണ് സിംഗിന്റെ മകന്‍.
പങ്കജ് എം.പി: ആഭ്യന്തരമന്ത്രി രാജനാഥ് സിംഗിന്റെ മകന്‍.
അശുദോഷ് എം.എല്‍.എ: മുതിര്‍ന്ന നോതാവ് ലാല്‍ജി ടണ്ഡന്റെ മകന്‍.
കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ്സ് എം.പി രാജീവ് ശുക്ലയുടെ ഭാര്യാ സഹോദരന്‍.
മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്: മഹന്ത് അവൈദ്യനാഥിന്‍ന്റെ പിന്‍തുടര്‍ച്ചക്കാരന്‍

രാജസ്ഥാന്‍

ദുഷ്യന്ത് സിംങ്. എം.പി: മുന്‍ മുഖ്യമന്ത്രി വസുന്ധര രാജയുടെ മകന്‍. വസുന്ധര രാജയുടെ സഹോദരി യശോദര രാജ മുന്‍ മധ്യപ്രദേശ് മന്ത്രിയായിരുന്നു.
കേന്ദ്ര മന്ത്രി വിജയ് ഗോയല്‍: ഡല്‍ഹി നിയമസഭാ സ്പീക്കറായിരുന്ന ഛര്‍ത്തി ലാല്‍ ഗോയലിന്റെ മകന്‍.

മധ്യപ്രദേശ്

മന്ത്രി സുരേന്ദ്ര പട്‌വ: മുന്‍ മുഖ്യമന്ത്രി സുന്ദര്‍ ലാല്‍ പഠ്‌വയുടെ അനന്തരവന്‍

ഗുജറാത്ത്

കേന്ദ്രമന്ത്രി യശ്വന്ത് ഭാഭോര്‍: ഇദ്ദേഹത്തിന്റെ പിതാവ് സുമന്‍ ഭായ് ബാഭോര്‍ നിയമസഭയിലേക്ക് മത്സരിച്ചു.
പൂനം എം.പി നാല് തവണ എം.എല്‍ എയായ ഹേമന്ത് ബായിയുടെ മകള്‍

ഝാര്‍ഖണ്ഡ്

ജയന്ത് സിന്‍ഹ എം.പി: മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയുടെ മകന്‍

ഛത്തീസ്ഗഡ്

അഭിഷേക് എം.പി: മുന്‍ മുഖ്യ മന്ത്രി രമണ്‍ സിംങ്ങിന്റെ മകന്‍

അരുണാചല്‍ പ്രദേശ്

കേന്ദ്ര മന്ത്രി കിരണ്‍ റിജിജു: മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ റിന്‍ചിന്‍ ഖാരുവിന്റെ മകന്‍

ആന്ധ്ര പ്രദേശ്

കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍: ഭര്‍തൃ പിതാവ് മുന്‍ മന്ത്രിയായിരുന്നു. ഭര്‍തൃമാതാവ് മുന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എയായിരുന്നു.

തമിഴ്‌നാട്

ജെ.പി വക്താവും ദേശീയ വനിത കമ്മീഷന്‍ അംഗവുമായ ലളിത കുമാര മംഗലം. സോഷ്യലിസ്റ്റ് നേതാവ് മേഹന്‍ കുമാരമംലത്തിന്റെ മകളും മുന്‍, ബി.ജെ.പി മന്ത്രി പി.ആര്‍ കുമാര മംഗലത്തിന്റെ സഹോദരിയുമാണമാണ്.

ഇത്രയധികം കുടുംബ വാഴ്ച നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ജനാധിപത്യത്തിന്റെയും രാജ്യ സ്‌നോഹത്തിന്റെയും പേരില്‍ മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുന്നത് എന്നതാണ് ഏറെ വിരോധാഭാസം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായപ്പോഴും ഇതേപോലെ ബിജെപി കുടുംബ വാഴ്ചയെന്ന് വിമര്‍ശിച്ചിരുന്നു. അന്ന് ജന്മഭൂമി പത്രം നല്‍കിയ എഡിറ്റോറിയല്‍ ചുവടെ: