‘അത് വെറും മുടിയല്ലേ… സൗന്ദര്യം മനസിനകത്തല്ലേ’; ആ നീണ്ട മുടി കാൻസർ രോഗികള്‍ക്ക് മുറിച്ച് നല്‍കി ഭാഗ്യലക്ഷ്മി

single-img
5 February 2019

ലോക കാൻസർ ദിനത്തില്‍ തന്റെ നീളന്‍ മുടി കാൻസർ രോഗികള്‍ക്ക് നല്‍കിയിരിക്കുകയാണ്  ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്.

മുടി മുറിച്ച ശേഷമുള്ള ചിത്രവും മുടി മുറിക്കുന്നതിന്റെ വീഡിയോയും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നീണ്ട മുടി മുറിക്കേണ്ടിയിരുന്നില്ല എന്ന് പരാതിപ്പെട്ടവരോട് അത് വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത.

അതുപോലെ ആ മുടി ആയിരുന്നു ഭംഗി എന്ന് പറയുന്നവരോട് പുറമേയല്ല അകത്താണ് ഭംഗി ഈ മുടി ഒരു അസുഖം വന്നാല്‍ പോകും അപ്പോള്‍ സ്‌നേഹവും പോകുമോ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു നിരവധി പേരാണ് ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വന്നിട്ടുള്ളത്..