വിജയ് സേതുപതിക്ക് സംഘപരിവാര്‍ സൈബര്‍ അക്രമണം

single-img
4 February 2019

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച തമിഴ് നടന്‍ വിജയ് സേതുപതിക്ക് സംഘപരിവാര്‍ സൈബര്‍ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകനാണെന്നും ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നുവെന്നും വിജയ് സേതുപതി പറഞ്ഞതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്‌നങ്ങളിലും ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിഷയത്തിലുമുള്ള തന്റെ നിലപാടുകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വിജയ് സേതുപതി സംസാരിച്ചത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇതോടെ വിജയ് സേതുപതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സംഘപരിവാറുകാര്‍ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. ‘താഴ്ന്ന നിലയില്‍ നിന്ന് ഉയര്‍ന്നുവന്ന താങ്കളോട് ബഹുമാനം ഉണ്ടായിരുന്നു. ഞങ്ങളുടെ വിശ്വാസത്തെ സംഹരിച്ചവന് പിന്തുണ നല്‍കിയപ്പോള്‍ അത് ഇല്ലാതായി. ഇനി ഒരിക്കലും താങ്കളെ പ്രോത്സാഹിപ്പിക്കില്ല’.

ജെല്ലിക്കെട്ട് നിര്‍ത്തിച്ച ശേഷം ഇവിടെ വന്ന് നന്നാക്കാന്‍ നോക്കിയാല്‍ മതി, മാന്‍ഡ്രേക്ക് മുഖ്യമന്ത്രിയെ നീ കൊണ്ടുപൊയ്‌ക്കോ, ശബരിമല വിഷയത്തില്‍ ഇടപെടുന്നത് നിങ്ങള്‍ക്ക് നല്ലതല്ലെന്ന ഭീഷണിയും കേരളത്തില്‍ ഞങ്ങളാരും പടം കാണില്ലെന്ന താക്കീതുകളും കമന്റുകളും അദ്ദേഹത്തിനെതിരേ വന്നിരുന്നു.