ചെരുപ്പ് മൊബൈല്‍ ഫോണാക്കി സെല്‍ഫിയെടുക്കുന്ന കുട്ടികള്‍; 5 പേര്‍ക്കും മൊബൈല്‍ വാങ്ങി നല്‍കാമെന്ന് സോഷ്യല്‍ മീഡിയ; ചിത്രം വ്യാജമെന്ന് അമിതാഭ് ബച്ചന്‍

single-img
4 February 2019

ചെരുപ്പ് മൊബൈല്‍ ഫോണാക്കി സെല്‍ഫിയെടുക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറെ ദിവസമായി വൈറലായിരുന്നു. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ നിങ്ങളുടെ കയ്യിലാണ് എന്ന തലക്കെട്ട് നല്‍കിയാണ് പലരും ഫോട്ടോ ഷെയര്‍ ചെയ്തത്.

ബോളിവുഡ് താരങ്ങളടക്കം പല പ്രമുഖരും ചിത്രം പങ്കുവെച്ചു. ഇതിനിടെ ഹമീദ് മേലാച്ചേരി എന്ന വ്യക്തി ഇവരെ അറിയാമെങ്കില്‍ അഞ്ചുപേര്‍ക്കും മൊബൈല്‍ വാങ്ങി നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്റെ സത്യസന്ധതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ഇത് ഫോട്ടോഷോപ്പ് ഇമേജാണെന്നാണ് വിമര്‍ശനം. ബോളിവുഡ് താരം അമിതാഭ് ബച്ചനും ഇതേ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തി. ”ഏറെ ബഹുമാത്തോടെയും ക്ഷമ ചോദിച്ചുകൊണ്ടും ഞാന്‍ പറയട്ടെ, ഇത് ഫോട്ടോഷോപ്പ് ചെയ്ത് ചിത്രമാണെന്നാണ് എനിക്കു തോന്നുന്നത്.ആ ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മില്‍ യോജിക്കുന്നതേ ഇല്ല. മറ്റേ കൈയും ഒരുപോലെയല്ല”, ബിഗ് ബി ട്വീറ്റ് ചെയ്തു.

ബിഗ് ബിയുടെ ട്വീറ്റിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി. ചിത്രം യഥാര്‍ത്ഥമാണെന്നും എഡിറ്റ് ചെയ്തതല്ലെന്നുമാണ് ഇവരുടെ വാദം. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയായിരുന്നു.