മലപ്പുറത്ത് കാര്‍ വീടിന്റെ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു

single-img
4 February 2019

പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ചു മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്.

പുലര്‍ച്ചെ 2.45നാണു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.