സുകുമാരൻ നായരുടെ വിരട്ടൽ സിപിഎമ്മിനോട് വേണ്ട: കോടിയേരി ബാലകൃഷ്ണന്‍

single-img
4 February 2019

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ രൂക്ഷമായി വിമർശിച്ചു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരൻ നായരുടെ വിരട്ടൽ സിപിഎമ്മിനോട് വേണ്ടെന്ന് എന്ന് കോടിയേരി പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

വോട്ടർമാരെന്ന നിലയിലാണ് എൻഎസ്എസ്, എസ് എൻ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എൻ എസ് എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികൾക്ക് പോലും ഇഷ്ടപെടുന്നില്ലെന്നും . രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ എസ് എസ് രാഷ്ടീയ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ഇടത് നേതാക്കള്‍ക്കെതിരെ ജി.സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. എന്‍എസ്എസിന്‍റെ സ്വാധീനം തിരഞ്ഞെടുപ്പില്‍ ബോധ്യപ്പെടുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.