കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി: നിയമനം നടത്തേണ്ടത് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നെന്ന് ഹൈക്കോടതി

single-img
4 February 2019

കെഎസ്ആര്‍ടിസിയിലെ ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്ന് ഹൈക്കോടതി. പിരിച്ചു വിട്ടതിനെതിരെ താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിഎസ്‌സിയുടെ അഡൈ്വസ് മെമോ ലഭിച്ച ജീവനക്കാരുടെ അപ്പീല്‍ കോടതി അംഗീകരിച്ചു.

പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കേസിലെ വിധി കെഎസ്ആര്‍ടിസിക്ക് ബാധകമെന്നും കോടതി ഉത്തരവിട്ടു. എം പാനല്‍ ജീവനക്കാരെ നഷ്ടപരിഹാരം കൂടാതെയാണ് പിരിച്ചുവിട്ടതെന്ന് ആക്ഷേപം ഉണ്ടെങ്കില്‍ അവര്‍ക്ക് വ്യാവസായിക തകര്‍ക്ക പരിഹാര കോടതിയെയോ ലേബര്‍ കോടതിയെയോ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവിനെതിരെയാണ് താല്‍ക്കാലിക ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി പ്രതീക്ഷ നല്‍കിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.