മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പരാതി പ്രവാഹം

single-img
4 February 2019

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തൊഴിലന്വേഷകരുടെ പരാതി പ്രവാഹം. സംസ്ഥാനത്ത് പി.എസ്.സി നിയമനങ്ങൾ ത്വരിത ഗതിയിലാണ് നടക്കുന്നതെന്നും ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാം സോഫ്റ്റ് വെയർ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗാർത്ഥികളും തൊഴിലന്വേഷകരും പരാതി അറിയിച്ച് രംഗത്തെത്തിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനെയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്…

Posted by Pinarayi Vijayan on Sunday, February 3, 2019

എൽ.ഡി.സി പോലുള്ള സുപ്രധാന തസ്തികകളിലേ നിയമനങ്ങൾ ഭരണഘടനാവിരുദ്ധമായി ആശ്രിത നിയമനക്കാർക്കായി പങ്കിട്ടു നൽകുകയാണെന്ന് പരാതിക്കാർ ആരോപിച്ചു. ഒഴിവുകൾ ഉദ്യോഗസ്ഥ ലോബികൾ ചേർന്നു പൂഴ്ത്തി വയ്ക്കുന്നതായും പരിധിയിൽ കവിഞ്ഞ ആശ്രിത നിയമനവും സ്വജന പക്ഷപാതപരമായ സ്ഥലംമാറ്റവും നടത്തി നികത്തുന്നതായും, ജി.എസ്.ടി, കോടതി, ജലസേചനം, വി.എച്ച്.എസ്.സി തുടങ്ങിയ വകുപ്പുകളിൽ സമ്പൂർണ്ണ നിയമന നിരോധനം ആണെന്നും പരാതിക്കാർ ആരോപിച്ചു.