‘നീ തന്നതാണ് എനിക്കീ പുഞ്ചിരി, ഒരു വര്‍ഷം കഴിഞ്ഞും അതുപോലെ തന്നെയുണ്ട്’: ഒന്നാം വിവാഹവാര്‍ഷികത്തില്‍ ദിവ്യ ഉണ്ണി

single-img
4 February 2019

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. എന്നാല്‍ വിവാഹ ശേഷം ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും വിട്ടുനിന്നു. എങ്കിലും നൃത്തവേദിയിലൂടെ ദിവ്യ ഉണ്ണി തന്റെ സാന്നിധ്യം എപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് ദിവ്യ.

ആദ്യ ദാമ്പത്യബന്ധം തകര്‍ന്ന ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് ദിവ്യ ഉണ്ണി അരുണ്‍ കുമാറിനെ വിവാഹം കഴിക്കുന്നത്. യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു വിവാഹം. ഹൂസ്റ്റണില്‍ എന്‍ജിനിയറാണ് അരുണ്‍. ഒന്നാം വിവാഹവാര്‍ഷികത്തില്‍ ദിവ്യ ഉണ്ണി എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘നീ തന്നതാണ് എനിക്കീ പുഞ്ചിരി. ഒരു വര്‍ഷം കഴിഞ്ഞും അതുപോലെ തന്നെയുണ്ട്. നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായി, പക്ഷെ എല്ലാം ഇന്നലെയെന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നീ എന്റെ സ്വന്തമായതില്‍ ഒരുപാട് സന്തോഷിക്കുന്നു..’ പ്രണയപൂര്‍വ്വം ദിവ്യ ഉണ്ണി കുറിച്ചു. അരുണ്‍ കുമാറിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും കുറിപ്പിനൊപ്പം നടി പങ്കുവെച്ചു. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസ നേര്‍ന്നു.