അഭിമുഖത്തിന് ധോണിയെ ഓടിച്ചിട്ട് പിടിക്കാന്‍ ചാഹല്‍; ഗ്രൗണ്ടില്‍ ചിരി പടര്‍ത്തി വീഡിയോ

single-img
4 February 2019

ചാനല്‍ ക്യാമറയ്ക്ക് മുന്നിലൂടെ ഓടുന്ന ധോണിയും തൊട്ട് പിന്നാലെ പിടിക്കാന്‍ ഓടുന്ന ചാഹലും ഗ്രൗണ്ടില്‍ നിന്നിരുന്ന താരങ്ങളിലും അവതാരകരിലും ചിരിയുണര്‍ത്തി. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് ശേഷമാണ് ഇന്റര്‍വ്യൂനായി ചാഹല്‍ ധോണിയെ സമീപിച്ചത്.

എന്നാല്‍ ഈ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി ഓടി രക്ഷപ്പെടുകയായിരുന്നു. ചിരിച്ചുകൊണ്ട് ചാഹല്‍ ധോണിയുടെ പിന്നാലെ കൂടിയെങ്കിലും അതിലും വേഗത്തില്‍ ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങി. വിജയത്തിന്റെ ഈ ‘ഓട്ട’ച്ചിരി താരങ്ങളെ പോലെ സോഷ്യല്‍ ലോകവും ഏറ്റെടുത്തിരിക്കുകയാണ്.

https://twitter.com/WastingBalls/status/1092007092481810433