ബംഗാളില്‍ നടക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ

single-img
4 February 2019

ചിട്ടി തട്ടിപ്പ് കേസുകളിൽ സിബിഐയും ബംഗാൾ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പുതിയ അധ്യായമാണ് കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ വീട്ടിൽ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച സിനിമ നിർമ്മാതാവ് ശ്രീകാന്ത് മോഹ്ത്തയെ ചോദ്യംചെയ്യാൻ സിബിഐ അദ്ദേഹത്തിന് ഓഫീസിൽ ചെന്നപ്പോഴും ബംഗാൾ പോലീസ് എത്തി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ശാരദ, റോസ്‌വാലി ചിട്ടി ഫണ്ട് തട്ടിപ്പുകൾ കേസുകൾ അന്വേഷിക്കാൻ 2013 ബംഗാൾ സർക്കാർ പോലീസിനെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാജീവ് കുമാർ ആയിരുന്നു ആ സംഘത്തിന്റെ തലവൻ. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ സിബിഐ ഏതാനും മാസങ്ങളായി ശ്രമിക്കുകയായിരുന്നു. സിബിഐ പലതവണ നോട്ടീസയച്ചിട്ടും രാജീവ് കുമാർ അന്വേഷണവുമായി സഹകരിച്ചില്ല.

2014ലാണ് കേസുകൾ സിബിഐയോട് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് പല രേഖകളും കാണാനില്ലെന്നും അതേക്കുറിച്ച് രാജീവ് കുമാറും മറ്റുമാണ് ഉത്തരം പറയേണ്ടത് എന്നുമാണ് സിബിഐയുടെ നിലപാട്. എന്നാൽ സിബിഐ ഉദ്യോഗസ്ഥർ തങ്ങളുടെ ചോദ്യം ചെയ്യണ്ടാ എന്ന് പോലീസ് നിലപാടെടുത്തു. ഇതേ തുടർന്ന് അന്വേഷണത്തിന് പോലീസ് തടസ്സം നിൽക്കുകയാണ് എന്ന് സിബിഐ സുപ്രീംകോടതിയോട് പരാതിപ്പെട്ടിരുന്നു. എന്നാൽ ഈ കേസ് അന്വേഷിച്ച പൊലീസുകാരെ ചോദ്യം ചെയ്യണ്ട എന്നും, ഇരുകൂട്ടരും പരസ്പരം സഹകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകണമെന്നും ആണ് സുപ്രീംകോടതി കഴിഞ്ഞ ജൂലൈയിൽ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ കേസുകളിൽ അന്വേഷിക്കുന്നത് സിബിഐക്കുള്ള പൊതു അനുമതി ആന്ധ്രാപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം നവംബറിൽ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെ മമതാബാനർജി ഇതേ നിലപാട് എടുത്തു. എന്നാൽ സുപ്രീം കോടതിയുടെ നിർദേശാനുസരണം ആയതിനാൽ സംസ്ഥാനസർക്കാർ അനുമതി വേണ്ടെന്ന നിലപാടിലാണ് സിബിഐ മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെയാണ് മമതയുമായി അടുത്ത ബന്ധമുള്ള ശ്രീകാന്തിനെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്യാൻ സിബിഐക്ക് സാധിച്ചത്.

മമതാബാനർജി വരച്ച ചിത്രങ്ങൾ വൻ തുകക്ക് തട്ടിപ്പു നടത്തിയ ചിട്ടി കമ്പനികൾ വാങ്ങിയിരുന്നു. ഇത് തട്ടിപ്പിന് ഭാഗമാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതേ ആരോപണവുമായി അടുത്തിടെ ബിജെപി അധ്യക്ഷൻ അമിത് ഷായും രംഗത്ത് വന്നിരുന്നു. തൃണമൂൽ കോൺഗ്രസിലെ രാജ്യസഭാംഗം ഡെറിക് ഒബ്രോയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. ചിത്രങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് ഡെറിക്കിൽ നിന്നും സിബിഐക്ക് അറിയാനുള്ളത്. ഇതാണ് മമതയെ സി ബി ഐക്കെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിക്കുന്നത്.