ഓടുന്ന കാറിനു മുകളില്‍ നിന്ന് യുവതികളുടെ ആഭാസ നൃത്തം: വീഡിയോ

single-img
4 February 2019

ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമുള്ള സെന്റ് ലൂയിസിലാണ് യുവതികള്‍ അപകടകരമായ രീതിയില്‍ ഓടുന്ന കാറിനു മുകളില്‍ നിന്ന് നൃത്തം ചെയ്തത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഒരു എസ്‌യുവിയുടെ മുകളില്‍ ഇവര്‍ ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിലുള്ളവരാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഈ സമയം റോഡില്‍ നിരവധി വാഹനങ്ങള്‍ ഉള്ളതായി വീഡിയോയില്‍ വ്യക്തമായി കാണാം. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്.