ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് സുരേഷ് കുമാര്‍

single-img
3 February 2019

ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ കുറെ ദിവസങ്ങളായി രാഷ്ട്രീയ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മോഹന്‍ലാലിനെ മത്സരിക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് അത്തരത്തില്‍ ഒരു താത്പര്യം ഇല്ലെന്നും അദ്ദേഹം മത്സരിക്കില്ലെന്നും ലാലിന്റെ സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ വ്യക്തമാക്കി.

സിനിമയില്‍ തുടരാനാണ് മോഹന്‍ലാലിന് താത്പര്യം. അദ്ദേഹത്തിന് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാം. എന്നാല്‍ ഇപ്പോള്‍ മത്സരിക്കാന്‍ തയ്യാറല്ല എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. ലാലിനെപോലെ ഒരാളെ സ്ഥാനാര്‍ത്ഥിയായി കിട്ടാന്‍ എല്ലാവരും ആഗ്രഹിക്കും. ലാല്‍ മത്സരിക്കും എന്ന് ആരെങ്കിലും ഒ രാജഗോപാലിനോട് പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കും എന്ന് അദ്ദേഹം പറഞ്ഞത് എന്നും സുരേഷ് കുമാര്‍ പറഞ്ഞു.