അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ റാലിക്കും പശ്ചിമബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു

single-img
3 February 2019

ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പശ്ചിമബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു. ഇന്ന് നടത്താനിരുന്ന റാലിയുടെ അനുമതിയാണ് നിഷേധിച്ചത്. മുൻകൂർ നോട്ടീസ് നൽകാതെയാണ് അനുമതി നിഷേധിച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

പശ്ചിമബംഗാളിലെ മാള്‍ഡക്കടുത്തുള്ള ദിനാജ്പൂരിലാണ് യോഗി ആദിത്യനാഥ് റാലി നടത്താൻ ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിനും മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതേതുടർന്ന് ബംഗാളിലെ പൊതുസമ്മേളനങ്ങൾ എല്ലാം ഉപേക്ഷിച്ച് അമിത് ഷാ ഡൽഹിക്ക് മടങ്ങിയിരുന്നു. അതിനു പിന്നാലെ ബിജെപി ശക്തമായ രാഷ്ട്രീയ ആരോപണങ്ങൾ പശ്ചിമബംഗാൾ സർക്കാരിനെ നേരെ ഉന്നയിച്ചിരുന്നുവെങ്കിലും അതിനെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഇപ്പോൾ യുപി മുഖ്യമന്ത്രിയുടെ റാലിക്ക് മമതയുടെ സർക്കാർ അനുമതി നിഷേധിച്ചത്.