ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥിക്കണം, വഴിപാടുകൾ കഴിക്കണം; ഫെബ്രുവരി ആറിന് ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി നായർ സമുദായാംഗങ്ങൾക്ക് എൻഎസ്എസ് സർക്കുലർ

single-img
3 February 2019

ശബരിമല റിവ്യൂ ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന ഫെബ്രുവരി ആറിന് നായർ സമുദായാംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശവുമായി എൻഎസ്എസ്.  സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ദിവസം എല്ലാ നായർ ഭവനങ്ങളിൽ നിന്നും സമീപത്തുള്ള ക്ഷേത്രത്തിലെത്തി കഴിയുന്നതുപോലെ വഴിപാടുകൾ കഴിച്ച് പ്രാർത്ഥനാനിരതരായിരിക്കുവാനാണ് എൻഎസ്എസ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പേരിലാണ് താലൂക്ക് യൂണിയൻ പ്രസിഡൻറുമാർക്കും സെക്രട്ടറിമാർക്കും സർക്കുലർ എത്തിയിരിക്കുന്നത്.  സർക്കുലറിൽ ഉള്ള വിവരങ്ങൾ കരയോഗങ്ങൾ വഴി നായർ ഭവനങ്ങളിൽ അറിയിക്കേണ്ടതാണ് വ്യക്തമാക്കുന്നുണ്ട്. ഈ സന്ദേശം വീടുകളിൽ എത്തിച്ചു എന്ന് ഉറപ്പുവരുത്തുവാനും സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്.

സുപ്രീംകോടതിയിൽ നിന്നും ശബരിമല വിഷയത്തിൽ അനുകൂലവിധി ഉണ്ടാകുവാൻ വേണ്ടിയാണ് സമുദായ അംഗങ്ങളോട് പ്രാർത്ഥനാനിരതരായി എൻഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.