ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎംപി വടകരയിൽ കോൺഗ്രസിനെ പിന്തുണച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കും; ഫോർമുലയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
3 February 2019

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  ആർഎംപിയുമായി ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവച്ച് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.  ലോക്സഭ തിരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാർഥിയെ ആർഎംപി പിന്തുണച്ചാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അറബി സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കാമെന്നാണ്  മുല്ലപ്പള്ളി മുന്നോട്ടുവച്ച ഫോർമുല. ഇത് സംബന്ധിച്ച് ആർഎംപി നേതൃത്വവുമായി ചർച്ചക്ക് തയ്യാറായിരിക്കുകയാണ് കോൺഗ്രസ്.

ലോക്സഭ  തെരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ജനവിധി തേടുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ഇവിടുത്തെ ആർഎംപിയുടെ വോട്ടുകൾ നിർണായകമാണെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു. അതിൻ്റെ ഭാഗമായാണ് പുതിയ ഫോർമുലയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.  എന്നാൽ ഈ വിഷയത്തിൽ ആർഎംപി നേതൃത്വത്തിൽ പിന്നിലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും,  കോൺഗ്രസ് നേതൃത്വം സമീപിച്ചാൽ ചർച്ചനടത്തുമെന്നും നേതാവ് എൻ വേണു മാധ്യമങ്ങളെ അറിയിച്ചു. വടകരയിൽ ആർഎംപി നിർണായക സ്വാധീനമുണ്ട്.  അതു മനസ്സിലാക്കിയാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുവന്നിട്ടുള്ളത്- വേണു പറഞ്ഞു. എന്നാൽ കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനോട് ആർഎംപി യിലെ ഒരു വിഭാഗം നേതാക്കൾക്ക്  വിമുഖത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.