എമിറേറ്റ്‌സ് വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്; യാത്രക്കാരന് ദാരുണാന്ത്യം

single-img
3 February 2019

ശനിയാഴ്ച പുലർച്ചെയാണ് ദുബായിൽ നിന്നും ജക്കാർത്തയിലേക്ക് പോയ എമിറേറ്റ്‌സ് വിമാനം കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. എന്നാൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് യാത്രക്കാരനെ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്തൊനീഷ്യൻ സ്വദേശിയായ എച്ച്.എസ്. വിഡോലോ (59) ആണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നടപടികൾക്കു ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു നെടുമ്പാശേരി പൊലീസ് പറഞ്ഞു.