മന്ത്രിയുടെ പുറകില്‍നിന്ന് ‘ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടി ക്യാമറയില്‍ കുടുങ്ങി; വീഡിയോ വൈറലാകുന്നു

single-img
3 February 2019

ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകില്‍നിന്ന് ‘ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം.

അതിനിടയിലാണ് മന്ത്രിയുടെ പിറകില്‍നില്‍ക്കുന്ന പെണ്‍കുട്ടി ക്യാമറയിലേക്ക് നോക്കി ഗോഷ്ടി കാണിച്ചത്. മന്ത്രിയുടെ പിറകില്‍നിന്ന് കളിയാക്കികൊണ്ടുള്ള പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ആളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ബജറ്റ് അവതരിപ്പിക്കുന്ന ദിവസത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.