സ്കൂൾ കുട്ടികൾ വാഹനത്തിനു കൈകാണിച്ചു, വാഹനം നിർത്തി, കയറി: ഒടുവിൽ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോഴാണ് മനസ്സിലായത്, വാഹനമോടിച്ചത് സാക്ഷാൽ സുരാജ് വെഞ്ഞാറമൂട്

single-img
3 February 2019

സുരാജ് വെഞ്ഞാറമൂടിൻ്റെ  വാഹനത്തിൽ അപ്രതീക്ഷിതമായി കയറിയ കുട്ടികളുടെസന്തോഷം വിവരിച്ച്  സുരാജിൻ്റെ സുഹൃത്ത്. സുരാജിന്റെ വണ്ടിയാണെന്ന് അറിയാതെ കൈ കാണിച്ച രണ്ടുകുട്ടികളാണ്  വാഹനത്തിൽ കയറിയത്. ഇറങ്ങേണ്ടിടത്തു ഇറങ്ങിയ ശേഷം ഡ്രൈവർ സീറ്റിൽ നോക്കിയപ്പോഴാണിവർ സുരാജാണ് വണ്ടിയോടിച്ചതെന്നും ഇത്രനേരം അദ്ദേഹത്തിനൊപ്പമാണ് വന്നതെന്നും മനസിലാക്കുന്നത്.

സുരാജിന്റെ ഒരു സുഹൃത്തും യാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്ന  ദിലീപ് വേദികയാണ് രസകരമായ സംഭവം ഫേസ്ബുക്കിൽ കുറിച്ചത്.

ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയിൽ മണ്ണന്തലയിൽ നിന്ന് രണ്ട് സ്കൂൾ കുട്ടികൾ കാർ കൈകാണിച്ച് നെർത്തി. വണ്ടിയിൽ കയറിയ കുട്ടികൾക്ക് ഡ്രൈവറെ വെച്ച് ഒരു സെൾഫി ഞാനെടുത്തുകാണിച്ചപ്പോൾ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു

ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയിൽ മണ്ണന്തലയിൽ നിന്ന് രണ്ട് സ്കൂൾ കുട്ടികൾ കാർ…

Posted by Dileep Vedika on Tuesday, January 29, 2019