വീട്ടുജോലിക്കിടെ പാടിയ പാട്ട് എ.ആര്‍ റഹ്മാനെ വരെ ഞെട്ടിച്ചു; ബേബി അമ്മ ഇനി പിന്നണി ഗായിക

single-img
3 February 2019

‘എന്നവളെ അടി എന്നവളെ’ എന്ന റഹ്മാന്റെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് മധ്യവയസ്‌കയായ ബേബി അമ്മ പാടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീട്ടുജോലിക്കിടെ പാടിയ പാട്ട് ആരോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ എ.ആര്‍ റഹ്മാനും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഒടുവില്‍ ബേബി അമ്മ പാട്ടുകാരിയായിരിക്കുകയാണ്. ‘മാറ്റി മനിഷിനന്ദി നേനു’ എന്ന രഘു കുഞ്ചെ ഒരുക്കിയ താരാട്ടു പാട്ടുപോലുള്ള ഗാനം സ്റ്റുഡിയോയില്‍ വെച്ച് ബേബി പസാല പാടുന്നത് കേട്ടാല്‍ അറിയാതെ അതില്‍ ലയിച്ചിരുന്ന് പോകും. അത്രയും ഹൃദ്യവും മനോഹരവുമാണ് അവരുടെ ശബ്ദം. യൂട്യൂബില്‍ റീലീസ് ചെയ്ത ഗാനത്തിന് നിലവില്‍ 80,000ത്തോളം ലൈക്കുകളും പത്ത് ലക്ഷത്തോളം കാഴ്ച്ചക്കാരുമുണ്ട്.