തനിക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി മോ​ദി: അ​ണ്ണാ ഹ​സാ​രെ

single-img
3 February 2019

ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ അതിനു ഉ​ത്ത​ര​വാ​ദി​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ മാത്രമാണെന്ന് അ​ഴി​മ​തി വി​രു​ദ്ധ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ അ​ണ്ണാ ഹ​സാ​രെ. അ​നി​ശ്ചി​ത കാ​ല നി​രാ​ഹാ​രം തു​ട​രു​ന്ന ഹ​സാ​രെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി​ക്കെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​ത്.

സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ട്ട​വ​ൻ എ​ന്ന പേ​രി​ലാ​വും ജ​ന​ങ്ങ​ൾ എ​ന്നെ ഓ​ർ​മി​ക്കു​ക, അ​ല്ലാ​തെ എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ച്ച​വ​ൻ എ​ന്നാ​കി​ല്ല. എ​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​കും അ​തി​ന് ഉ​ത്ത​ര​വാ​ദി- വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് ഹ​സാ​രെ പ​റ​ഞ്ഞു

ജ​ൻ ആ​ന്ദോ​ള​ൻ സ​ത്യാ​ഗ്ര​ഹ എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ മാ​സം 30-നാ​ണ് അ​ണ്ണാ ഹ​സാ​രെ നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. കേ​ന്ദ്ര​ത്തി​ൽ ലോ​ക്പാ​ലും സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​കാ​യു​ക്ത​യും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഹ​സാ​രെ​യു​ടെ ആ​വ​ശ്യം. മോദി സർക്കാർ അധികാരത്തിൽ എത്തി അഞ്ചു വര്ഷം പൂർത്തിയാകാറായിട്ടും ഇത് വരെ ലോകായുക്തയെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല