രജനീകാന്തിനെ `തലൈവർ´ എന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സീമാൻ; സിനിമയിൽ അഭിനയിക്കുന്നവരെ നടന്മാരെന്നു മാത്രം വിളിച്ചാൽ മതി

single-img
2 February 2019

നടൻ രജനീകാന്തിനെതിരെ സംവിധായകൻ സീമാൻ നാം തമിഴർ കക്ഷിയുടെ നേതാവും സംവിധായകനുമായ സീമാൻ. രജനീകാന്തിനെ  നേതാവെന്ന് വിളിക്കുന്നവരെ കൊന്നുകളയുകയാണു വേണ്ടതെന്നും കുറച്ചു ചലച്ചിത്രങ്ങളിൽ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ലെന്നും  സീമാൻ അഭിപ്രായപ്പെട്ടു.

രജനീകാന്തിനെ നേതാവെന്നു വിളിക്കുന്നവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല..  ജനങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കളെന്നും സീമാൻ പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നവരെ നടന്മാരെന്നു വിളിച്ചാൽ മതി. സിനിമാ തീയേറ്ററിൽ മാത്രമാണ് നടന്മാർ നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്നു വിളിച്ചാൽ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹിക വിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാൻ ചോദിച്ചു.

സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘ടീസർ’ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാം തമിഴർ കക്ഷി നേതാവുകൂടിയായ സീമാൻ. ടെലിവിഷൻ ചാനലിൽപ്പോലും പലരും രജനിയെ തലൈവർ എന്നാണ് വിശേഷിപ്പിക്കുന്നത്. അതെന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഇങ്ങനെ വിളിക്കുന്നവരെ കൊല്ലുകയാണ് വേണ്ടത്. അല്ലെങ്കിൽ സ്വയം മരിക്കണമെന്നും സീമാൻ പറഞ്ഞു.

രജനീകാന്ത് തമിഴനല്ലെന്ന് അഭിപ്രായപ്പെട്ട്, രജനിയുടെ രാഷ്ട്രീയപ്രവേശത്തെ സീമാനും അദ്ദേഹത്തിന്റെ പാർട്ടിയായ നാം തമിഴർ കക്ഷിയും എതിർക്കുകയാണ്.