എല്ലാവർക്കുമായി ഒരൊറ്റ മറുപടി നൽകി ഖത്തർ; ഉറങ്ങാതെ ആഘോഷിച്ചുതീർത്ത് രാജ്യത്തെ ജനങ്ങൾ

single-img
2 February 2019

എ​എ​ഫ്സി ഏ​ഷ്യ​ൻ ക​പ്പി​ൽ അ​ഞ്ചാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ജ​പ്പാ​നെ ത​ക​ർ​ത്ത് ഖ​ത്ത​ർ ക​ന്നി​ക്കി​രീ​ടം ചൂ​ടി. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഖ​ത്ത​റി​ന്‍റെ ജ​യം. എഴുതി തള്ളിയവർക്കെല്ലാമുള്ള മറുപടിയായിട്ടായിരുന്നു ഖത്തർ അബുദബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പന്തു തട്ടാനിറങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു തവണ ജപ്പാൻ വല കുലുക്കിയ ഖത്തർ, മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

12-ാം മി​നി​റ്റി​ൽ ആ​ൽ മു​ഈ​സ് അ​ലി​യാ​ണ് ഖ​ത്ത​റി​നു ലീ​ഡ് ന​ൽ​കി​യ​ത്. മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ . അധികം വെെകാതെ 27ാം മിനിറ്റിൽ തന്നെ അബ്ദൽ അസീസ് ഹാതിമിലൂടെ രണ്ടാം തവണയും ജപ്പാൻ വല കുലുക്കി ഖത്തർ ആദ്യ പകുതി പൂർത്തിയാക്കി.

ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ലി​യു​ടെ ഒ​ന്പ​താം ഗോ​ളാ​യി​രു​ന്നു അ​ത്. 15 മി​നി​റ്റി​നു​ശേ​ഷം ഖ​ത്ത​ർ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. അ​ബ്ദു​ൽ അ​സീ​സ് ഹ​തീം ലോം​ഗ് റേ​ഞ്ച​റി​ലൂ​ടെ ജ​പ്പാ​ൻ വ​ല കു​ലു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ൽ മി​ക​ച്ച തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ ജ​പ്പാ​ൻ 69-ാം മി​നി​റ്റി​ൽ മി​നാ​മി​നോ​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കി. എ​ന്നാ​ൽ ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് 83-ാം മി​നി​റ്റി​ൽ അ​ക്രം അ​ഫി​ഫ് കീ​രീ​ട​മു​റ​പ്പി​ച്ചു.